Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി

അങ്കാറ: ഈജിപ്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് തുര്‍ക്കി. പ്രാദേശിക വിഷയങ്ങളില്‍ ക്രിയാത്മക അജണ്ടയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഈജിപ്ത് തയാറായാല്‍ തുര്‍ക്കിക്ക് അതിന് ഉത്തരം നല്‍കാതിരിക്കാന്‍ കഴിയില്ല എന്നാണ് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം കലിന്‍ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളായ ഈജിപ്ത് പോലുള്ള രാജ്യങ്ങളുമായി തുര്‍ക്കി അനുരഞ്ജനത്തിന് ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പ്രതികരിച്ചത്.

ഈ മേഖലയിലും അറബ് ലോകത്തും ഈജിപ്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഫതാഹ് അല്‍ സീസി അധികാരത്തില്‍ വന്നതും രാജ്യത്ത് നടന്ന അട്ടിമറിയും കൊലകളും തഹ്‌രീര്‍ സ്‌ക്വയറിലെ പ്രതിഷേധവും തുടര്‍ന്നുള്ള അറസ്റ്റുകളും മുര്‍സിയുടെ മരണവും ഒന്നും തന്നെ ഞങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കി, ഈജിപ്ഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നതായും ചര്‍ച്ചകള്‍ക്ക് തടസ്സമുണ്ടാക്കാന്‍ യു.എ.ഇ ശ്രമിച്ചതായും നേരത്തെ തുര്‍ക്കിയിലെ മറ്റൊരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles