Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രി സാദ് കൊല്ലപ്പെട്ടതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ തെഹ്‌റാന് സമീപം ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിലേക്ക് തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2000ന്റെ തുടക്കം വരെ ഇറാന്റെ മുഴുവന്‍ ആണവ പദ്ധതികളുടെയും തലവന്‍ ആയിരുന്നു മുഹ്‌സിന്‍.

പ്രത്യാക്രമണത്തില്‍ നിരവധി ആക്രമികള്‍ കൊല്ലപ്പെട്ടതായും വെടിയേറ്റ പരുക്കിന്‌ലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷം മുന്‍പ് തന്നെ ഇസ്രായേല്‍ ഇദ്ദേഹത്തെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും നേരത്തെ ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹു ഇത്തരം സൂചനകള്‍ നല്‍കിയിരുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊലപാതകത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രായേല്‍ തയാറായിട്ടില്ല.

സംഭവസ്ഥലത്ത് നിന്നും സ്‌ഫോടനത്തിന്റെയും മെഷീന്‍ ഗണ്ണുപയോഗിച്ചുള്ള വെടിവെപ്പിന്റെ ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പില്‍ ഫഖ്‌രിസാദിന്റെ അംഗരക്ഷകര്‍ക്ക് പരുക്കേറ്റതായും ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Related Articles