Current Date

Search
Close this search box.
Search
Close this search box.

2019 പ്രളയം: ആറ് കുടുംബങ്ങള്‍ക്ക് കൂടി തണലൊരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍

വയനാട്/കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കിടപ്പാടം തകര്‍ന്ന ആറ് കുടുംബങ്ങള്‍ക്ക് കൂടി വീട് നിര്‍മ്മിച്ച് സ്വാന്തനമൊരുക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍. വയനാട്ടില്‍ നാലും, കോഴിക്കോട് താമരശ്ശേരിയില്‍ രണ്ടും വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയത്.

വയനാട് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസിമ, ഡെപ്യൂട്ടി കലക്ടര്‍ ഇ.വി യൂസുഫ്, തഹസില്‍ദാര്‍ ഹാരിസ് കെ എന്നിവര്‍ വീടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി. താമരശ്ശേരിയില്‍ നടന്ന പരിപാടിയില്‍ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടിക്ക് താക്കോല്‍ നല്‍കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം വീടുകളുടെ കൈമാറ്റം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാഖേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, ജില്ലാ കോഡിനേറ്റര്‍ ആര്‍.കെ മജീദ് അധ്യക്ഷത വഹിച്ചു. എം.എ യൂസഫ് ഹാജി, അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.

 

Related Articles