Current Date

Search
Close this search box.
Search
Close this search box.

ഡിജിറ്റല്‍ ക്ലാസ്റൂമുമായി സുന്നി മഹല്ല് ഫെഡറേഷന്‍

digital333.jpg

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടന്നുവരുന്ന വിവിധ കര്‍മ്മ പദ്ധതികളുടെ വിപുലമായ നടത്തിപ്പിന് വേണ്ടി ഡിജിറ്റല്‍ ക്ലാസ്റൂം തുടങ്ങാന്‍ തീരുമാനിച്ചു. കോവിഡ്-19 ന്റെ വ്യാപനത്തിനെതുടര്‍ന്ന് താല്‍കാലികമായി നിറുത്തിവെച്ചിരുന്ന എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്സ്, പരാന്റിംഗ് കോഴ്സ് ഓണ്‍ലൈന്‍ വഴി സ്വദേശത്തും വിദേശത്തുമുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കുന്നതിന് ആപ്ലിക്കേഷന്‍ തുടങ്ങാനും തീരുമാനിച്ചു.

ജില്ലകള്‍ തോറും കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ എസ്.എം.ഫിന്റെയും ജംഇയ്യത്തുല്‍ ഖുത്ത്ബാഇന്റെയും ജില്ലാ/പഞ്ചായത്ത്/ മേഖല കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തൃശൂര്‍ എസ്.എം.എഫ് ജില്ലാ പ്രസിഡണ്ടിന്റെ ചുമതല ശറഫുദ്ദീന്‍ വെണ്‍മേനാടിനെ ഏല്‍പ്പിക്കുകയും ചെയ്തു. കോവിഡ്മൂലം മരണപ്പെടുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനും സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് ഖബറടക്കാന്‍ പ്രയാസം നേരിടുന്ന മഹല്ല് ജമാഅത്ത് കമ്മിറ്റികളെ തൊട്ടടുത്തുള്ള മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവര്‍ത്തന സൗകര്യാര്‍ത്ഥം മൂന്ന് ഉപസമിതികളെ തെരെഞ്ഞെടുത്തു. പുന:സംഘടനാ തെരെഞ്ഞെടുപ്പ് സമിതി ചെയര്‍മാനായി പിണങ്ങോട് അബൂബക്കര്‍, കണ്‍വീര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അദാലത്ത് സമിതി ചെയര്‍മാനായി എം.സി മായിന്‍ ഹാജി, കണ്‍വീനര്‍ സലാം ഫൈസി മുക്കം, അതിജീവനം പദ്ധതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം, കണ്‍വീനര്‍ സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറിന്റെ ഭാഗമായി എസ്.എം.എഫ് എല്ലാ മഹല്ലുകളിലും മീലാദ് ജലസ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.

Related Articles