Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: കുട്ടികളെ ടൈഗ്രീസ് നദിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തി മാതാവ്

ബാഗ്ദാദ്: മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ഇറാഖില്‍ നിന്നും രപ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ബാഗ്ദാദില്‍ ഇറാഖി സ്ത്രീ തന്റെ രണ്ട് കുട്ടികളെ ടൈഗ്രീസ് നദിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് അറബ് ലോകത്ത് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മൂന്ന് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് കൊലപ്പെടുത്തിയത്.

സ്ത്രീ കുട്ടികളെ ഒരു പാലത്തില്‍ നിന്നും താഴേക്ക് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ പിന്നീട് രക്ഷാസേന കണ്ടെടുത്തു. സ്ത്രീയെ പൊലിസ് അറസ്റ്റു ചെയ്തു. മുന്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന്റെ ഫലമായാണ് താന്‍ മക്കളെ കൊന്നതെന്നാണ് സ്ത്രീ പൊലിസിനോട് പറഞ്ഞത്. പിതാവ് കുട്ടികളെയോര്‍ത്ത് കരയുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹമോചിതരായത്. സ്ത്രീയുടെ നടപടിയെ അപലപിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

Related Articles