Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം പിന്‍വലിച്ചാല്‍ ആണവ കരാറിലേക്ക് മടങ്ങാം: ഇറാന്‍

തെഹ്‌റാന്‍: ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായും പിന്‍വലിക്കുകയാണെങ്കില്‍ തങ്ങള്‍ ആണവ കരാറിലേക്ക് മടങ്ങാമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് മുഹമ്മദ് ഷരീഫ് പറഞ്ഞു. അമേരിക്കയില്‍ പുതുതായി അധികാരത്തിലേറിയ ജോ ബൈഡന്‍ സര്‍ക്കാര്‍ ഇറാന്റെ ഉപരോധം പിന്‍വലിക്കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

യു.എന്‍ സുരക്ഷ സമിതിയുടെ 2231 പ്രകാരമുള്ള പ്രമേയം അംഗീകരിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെങ്കില്‍ ജെ.സി.പി.ഒ നിയമം അംഗീകരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്ന് ഷരീഫ് പറഞ്ഞു. ഇറാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷരീഫ് നിലപാട് വ്യക്തമാക്കിയത്.

സംയുക്ത സമഗ്ര പദ്ധതിയില്‍ (ജെ.സി.പി.ഒ) വീണ്ടും അംഗമാകാന്‍ യു.എസ് ആഗ്രഹിക്കുന്നുവെങ്കില്‍, ഇടപാടില്‍ അമേരിക്കയുടെ അംഗത്വത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി നയതന്ത്രത്തിലേക്കുള്ള വിശ്വസനീയമായ പാത തുറക്കുമെന്നും ഇറാന്‍ തങ്ങളുടെ അനുസരണത്തിലേക്ക് മടങ്ങുകയാണെങ്കില്‍ ഇറാനും ആറ് ലോകശക്തികളും തമ്മില്‍ ഉണ്ടാക്കിയ 2015ലെ കരാറില്‍ വീണ്ടും തങ്ങള്‍ ഏര്‍പ്പെടുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി 2018ല്‍ ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്‍മാറുകയായിരുന്നു. പിന്നീട് ഇറാനു മേല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു.

 

 

 

Related Articles