Current Date

Search
Close this search box.
Search
Close this search box.

എയര്‍ ഇന്ത്യ വിമാനം ഇറാഖിലിറങ്ങി; 30 വര്‍ഷങ്ങള്‍ക്ക് ശേഷം

air india.jpg

ബഗ്ദാദ്: 30 വര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷം എയര്‍ ഇന്ത്യ വിമാനം ഇറാഖില്‍ പറന്നിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയില്‍ നിന്ന് ഇറാഖിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനം ഇറാഖിന്റെ മണ്ണിലിറങ്ങിയത്. ലക്‌നൗവില്‍ നിന്ന് ഇറാഖിലെ നജാഫ് വിമാനത്താവളത്തിലേക്കായിരുന്നു ആദ്യ സര്‍വീസ്. ശിയാ തീര്‍ത്ഥാടകരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നും പുണ്യ ഭൂമിയായ നജാഫ് സന്ദര്‍ശിക്കാനായി പുറപ്പെട്ടതാണ് ശിയ തീര്‍ത്ഥാടകര്‍. ഇറാഖിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ് സിങ് രാജ്പുരോഹിതിന്റെ നേതൃത്വത്തില്‍ ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചു. ഏറെ നാളായി ഇന്ത്യയില്‍ നിന്നും ഇറാഖിലേക്ക് നേരിട്ട് സര്‍വീസ് നടത്താനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖില്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നത്.

Related Articles