Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വീണ്ടും എന്‍.ഐ.എ റെയ്ഡ്

മുംബൈ: പ്രമുഖ ഇസ്‌ലാമിക പ്രബോധനകന്‍ സാകിര്‍ നായികുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍.ഐ.എ വീണ്ടും റെയ്ഡ് നടത്തി. അദ്ദേഹത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റേതടക്കമുള്ള ഏതാനും വെബ്‌സൈറ്റ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുംബൈയിലെ 19 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് ശേഷം നടക്കുന്ന രണ്ടാമത്തെ റെയ്ഡാണിത്.
”സാകിര്‍ നായികുമായി ബന്ധപ്പെട്ട 19 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡുകള്‍ നടത്തി. ഐ.ആര്‍.എഫും സാകിര്‍ നായികുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുന്ന പ്രവര്‍ത്തനം ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വെബ്‌സൈറ്റുകള്‍ക്കോ ഫേസ്ബുക്ക്, യുടൂബ് അക്കൗണ്ടുകള്‍ക്കോ ഞങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.” എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സാകിര്‍ നായികിന്റെ താമസ കേന്ദ്രങ്ങളിലും ഓഫീസുകളിലും ശനിയാഴ്ച്ച എന്‍.ഐ.എ റെയ്ഡുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെയും അദ്ദേഹത്തിന്റെ എന്‍.ജി.ഒയിലും ടെലിവിഷന്‍ ചാനലിലും പ്രവര്‍ത്തിക്കുന്നവരുടെയും സ്ഥലങ്ങളിലും റെയ്ഡുകള്‍ നടന്നു. ഐ.ആര്‍.എഫിന്റെ ഡെവലപ്‌മെന്റ് ക്രെഡിറ്റ് ബാങ്കിലെ അക്കൗണ്ട് എന്‍.ഐ.എ മുദ്രവെച്ചിട്ടുണ്ട്. എന്‍.ജി.ഒക്ക് കീഴിലെ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നതും മറ്റുചെലവുകള്‍ക്കും ഈ അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്.

Related Articles