Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ വിവാഹ നിരക്ക് കുറയുന്നു; വിവാഹ മോചനം 32% വര്‍ധിച്ചു

അബൂദാബി: യു.എ.ഇയില്‍ വിവാഹമോചനകേസുകള്‍ വര്‍ധിക്കുകയും വിവാഹ നിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ വര്‍ധനയാണ് വിവാഹമോചനത്തില്‍ ഉണ്ടായിരിക്കുന്നത്. യു.എ.ഇയിലെ ന്യൂ ഖലീജ് പത്രം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2016ല്‍ 32.5 ശതമാനമാണ് വിവാഹമോചന കേസുകള്‍ വര്‍ധിച്ചത്. ഇത്തരം കേസുകള്‍ റാസല്‍ഖൈമയിലാണ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 30 ശതമാനമാണിത്. രണ്ടാം സ്ഥാനം അബൂദാബിക്കാണ്. 2006നും 2016നുമിടയില്‍ റാസല്‍ഖൈമയില്‍ വിവാഹനിരക്ക് വളരെ കുറഞ്ഞു. 41.7 ആണ് ഇവിടുത്തെ വിവാഹ നിരക്ക്. രണ്ടാം സ്ഥാനം അജ്മാനാണ്. 25.6 ശതമാനമാണ് അജ്മാനിലെ വിവാഹനിരക്ക്.

മൂന്നാം സ്ഥാനം ഷാര്‍ജക്കാണ്. 16.3 ശതമാനം. അബുദാബിയില്‍ 33 ശതമാനം വിവാഹങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹമോചനത്തിലെത്തുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ ജീവിക്കാനുള്ള ചിലവ് വര്‍ധിച്ചതും വീടുകളുടെ അഭാവവും വിവാഹമൂല്യം വര്‍ധിച്ചതുമാണ് വിവാഹമോചനം വര്‍ധിക്കാന്‍ കാരണമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ടാണ് വിവാഹനിരക്ക് കുറയാനും വിവാഹമോചനം വര്‍ധിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles