Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ കൂടെ ബന്ധുക്കളില്ലാത്ത 60,000 കുട്ടി അഭയാര്‍ഥികളുണ്ടെന്ന് റിപോര്‍ട്ട്

ബര്‍ലിന്‍: ബന്ധുക്കളോ മറ്റാരെങ്കിലുമോ ഒപ്പമില്ലാത്ത 60,000 കുട്ടികളായ അഭയാര്‍ഥികള്‍ ജര്‍മനിയിലുണ്ടെന്ന് റിപോര്‍ട്ട്. ജര്‍മന്‍ ചാനലായ ZDF പുറത്തുവിട്ട റിപോര്‍ട്ടാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ബവാരിയ പ്രവിശ്യയില്‍ അഫ്ഗാന്‍ അഭയാര്‍ഥി ബാലന്‍ മഴുവും കത്തിയും ഉപയോഗിച്ച് ട്രെയിന്‍ യാത്രികരെ അക്രമിച്ചതിന്റെ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് റിപോര്‍ട്ട്. ആക്രമണം നടത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ബാലനെ വെടിവെച്ചു കൊലപ്പെടുത്തി.
കൂടെ കൂട്ടിനാരുമില്ലാതെ രാജ്യത്ത് എത്തിപ്പെടുന്ന അഭയാര്‍ഥി കുട്ടികളുടെ എണ്ണത്തില്‍ 2012നും 2013നും ശേഷം വന്‍വര്‍ധനവുണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ട് പറയുന്നു. അവരുടെ സംരക്ഷണവും മറ്റ് കാര്യങ്ങളും ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയ ആകെ കുട്ടികളുടെ നാലില്‍ ഒന്നായ 96000 പേര്‍ കൂടെ കുടുംബമോ രക്ഷകര്‍ത്താക്കളോ ഇല്ലാത്തവരാണെന്ന് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള യുനിസെഫ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles