Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ നിര്‍മിത വിമാനങ്ങള്‍ക്ക് ഇറാനിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി

വാഷിംഗ്ടണ്‍: വിദേശ വിമാനകമ്പനികള്‍ക്ക് അമേരിക്കന്‍ നിര്‍മിത വിമാനങ്ങളുപയോഗിച്ച് ഇറാനിലേക്ക് സര്‍വീസ് നടത്താന്‍ അനുവാദം നല്‍കുമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. ഉപരോധം എടുത്തുമാറ്റപ്പെട്ടതിനെ തുടര്‍ന്ന് തെഹ്‌റാന്‍ കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വിമാനകമ്പനികള്‍ക്ക് വലിയ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. യു.എസ് ട്രഷറി ഡിപാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഫോറിന്‍ അസെറ്റ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ നിന്നുള്ള ഉത്തരവാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇടക്കിടെ ഇറാനിലേക്ക് സര്‍വീസ് നടത്തുന്ന ലുഫ്താന്‍സ, ടര്‍ക്കിഷ് എയര്‍ലൈന്‍സ് പോലുള്ള വിമാന കമ്പനികള്‍ക്ക് അമേരിക്കന്‍ നിര്‍മിത വിമാനങ്ങള്‍ അവിടേക്കുള്ള സര്‍വീസിന് ഉപയോഗിക്കാന്‍ ഈ അനുമതിയിലൂടെ സാധ്യമാകും.
കഴിഞ്ഞ ജൂലൈയിലാണ് ഇറാനുമായി വന്‍ശക്തികള്‍ ആണവ ഉടമ്പടി ഒപ്പുവെച്ചത്. അതിനെ തുടര്‍ന്ന് ഇറാന് മേലുള്ള ഉപരോധങ്ങളില്‍ വലിയൊരു ഭാഗം എടുത്തുമാറ്റിയിരുന്നു. ഇറാന് യാത്രാവിമാനങ്ങല്‍ വില്‍ക്കാന്‍ ഉടമ്പടി പ്രകാരം അനുമതിയുണ്ടെങ്കിലും അതിനായി ബോയിംഗ് കമ്പനിയും ഇറാനും നടത്താന്‍ നിശ്ചയിച്ച ഇടപാടിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച്ച പുറത്തുവിട്ടിരിക്കുന്ന ഉത്തരവ് ബോയിംഗ് കമ്പനിയുടെ ഇടപാടുമായി ബന്ധമില്ലെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍ ഇറാനിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ 72 മണിക്കൂറിലധികം അവിടെ തങ്ങരുതെന്നത് പോലുള്ള നിര്‍ദേശങ്ങള്‍ ട്രഷറി ഡിപാര്‍ട്ട്‌മെന്റ് വെച്ചിട്ടുണ്ട്. അപ്രകാരം കമ്പനികള്‍ വിമാനത്തിന്റെ സ്‌പെയര്‍ പാര്‍ടുകള്‍ ഇറാനില്‍ സൂക്ഷിക്കരുതെന്നും നിബന്ധന വെച്ചിട്ടുണ്ട്.

Related Articles