Current Date

Search
Close this search box.
Search
Close this search box.

ചൈനയിലെ പുനര്‍വിദ്യാഭ്യാസവും ഉയിഗൂര്‍ മുസ്‌ലിംകളും

vfd.jpg

 

ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഷിന്‍ജിയാങ് സ്വദേശിയും വംശീയമായി ഉയിഗൂര്‍ മുസ്‌ലിം സമുദായാംഗവുമായ ഒമര്‍ ഗോജ അബ്ദുല്ല ഇപ്പോള്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി പാരമ്പര്യ ഉയിഗൂര്‍ വൈദ്യശാസ്ത്രത്തില്‍ പരിശീലനം നടത്തുകയാണ് അദ്ദേഹം. ചൈനയിലെ ഹോതാനില്‍ താമസിക്കുന്ന തന്റെ 55ഉകാരിയായ ഏക സഹോദരിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാരാകാഷ് മണ്ഡലത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഷിന്‍ജിയാങ്ങിലുടനീളമുണ്ടായിരുന്ന നിരവധി വിദ്യാഭ്യാസ പരിഷ്‌കരണ ക്യാംപുകളില്‍ ഒന്നില്‍ കഴിയുകയായിരുന്നു പിന്നീട് ഇവര്‍.

ചൈനയിലെ ഭരണകൂടം തീവ്രവാദികളെന്നും തെറ്റായ രാഷ്ട്രീയക്കാരെന്നുമാണ് ഉയിഗൂര്‍ മുസ്‌ലിംകളെ മുദ്ര കുത്തിയിരുന്നത്. തുടര്‍ന്ന് തന്റെ സഹോദരിയായ ഒഹ്‌ലുന്നിസയെ പൊലിസ് അറസ്റ്റു ചെയ്‌തെന്നാണ് ഒമര്‍ കരുതുന്നത്. അതിനു ശേഷമാണ് സഹോദരിയുമായി ബന്ധപ്പെടാന്‍ സായധിക്കാതിരുന്നത്. ഷിന്‍ജിയാങിലെ മുസ്‌ലിംകളോട് മുന്‍ധാരണകള്‍ വെച്ചുപുലര്‍ത്തിയാണ് പൊലിസ് പെരുമാറുന്നത്. മുസ്‌ലിംകള്‍ക്കെതിരെ വിവേചനപരമായ നിലപാടാണ് പൊലിസ് സ്വീകരിക്കുന്നത്. ചൈനീസ് ഭരണത്തിനു കീഴില്‍ മുസ്‌ലിംകളെ സാംസ്‌കാരികമായും മതപരമായും അടിച്ചമര്‍ത്തുകയായിരുന്നു. ഒമര്‍ ഗോജ റേഡിയോ ഫ്രീ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്…

എന്താണ് നിങ്ങളുടെ സഹോദരിക്ക് സംഭവിച്ചത്?അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

കാരക്കാഷ് മണ്ഡലത്തിലെ മംഗ്‌ളായ് പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്. ചൈനയില്‍ നിന്നും മാറി ആറു മാസം കഴിഞ്ഞതിനു ശേഷം എനിക്ക് തിരിച്ചു വീട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. എന്റെ കോളുകള്‍ അവര്‍ ആരും എടുക്കുന്നില്ല. തുടര്‍ന്ന് എന്റെ സുഹൃത്തുമായി വീ ചാറ്റ് എന്ന സോഷ്യല്‍ മീഡിയ വഴി ആശയവിനിമയം നടത്തി. എന്റെ സഹോദരിയുടെ നമ്പര്‍ ഞാന്‍ അവര്‍ക്ക് അയച്ചുകൊടുത്തു. എന്നിട്ട് ബന്ധപ്പെട്ടു നോക്കാന്‍ പറഞ്ഞു. വീ ചാറ്റ് നിരോധിക്കുന്നതു വരെ ഞാന്‍ എന്റെ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. എന്റെ സഹോദരിയുമായി എന്റെ സുഹൃത്ത് ബന്ധപ്പെട്ടിട്ടുണ്ടാകും എന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവരുമായുള്ള ചാറ്റിങ്ങിലൂടെയാണ് പാരമ്പര്യ വൈദ്യശാസ്ത്രത്തെക്കുറിച്ച് ഞാന്‍ പഠിച്ച് മനസ്സിലാക്കിയത്.

എപ്പോഴാണ് അവരെ പുനര്‍വിദ്യാഭ്യാസ പദ്ധതിയുടെ ക്യാംപില്‍ നിന്നും പിടികൂടിയത്?

2016 അവസാനമാണ് എന്റെ സഹോദരിയുമായി ഞാന്‍ അവസാനമായി ബന്ധപ്പെട്ടത്. എന്റെ മാതാവും ക്യാംപിലായിരുന്നുവെന്നും ഇനി ഞങ്ങളെ വിളിക്കരുതെന്നും അവര്‍ ഫോണിലൂടെ പറഞ്ഞു. തുടര്‍ന്ന് ആരുമായും എനിക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ദക്‌സന്‍ ഗ്രാമത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്. സഹോദരിയുടെ ഭര്‍ത്താവ് ഒരു കര്‍ഷകനായിരുന്നുയ 2010ല്‍ അദ്ദേഹം മരണപ്പെട്ടു. അവര്‍ക്ക് മൂന്നു കുട്ടികളുണ്ട്.

സഹോദരിയെക്കുറിച്ചറിയാന്‍ മറ്റു മാര്‍ഗങ്ങളില്‍ക്കൂടി ബന്ധപ്പെട്ടിരുന്നോ?

അവളുടെ എല്ലാ നമ്പറിലേക്കും ഞാന്‍ വിളിച്ചു നോക്കിയിരുന്നു. പക്ഷേ മറുപടി ലഭിച്ചില്ല. ആദ്യം ഞാന്‍ വിചാരിച്ചു അവള്‍ തടവില്‍ ആയതുകൊണ്ടായിരിക്കാം ഫോണ്‍ എടുക്കാന്‍ കഴിയാത്തത് എന്ന്. ഖുര്‍ആന്‍ പാരായണത്തില്‍ അവള്‍ സാക്ഷരയായിരുന്നു. എന്നാല്‍ മറ്റുള്ള വിദ്യാഭ്യാസമൊന്നുമില്ലായിരുന്നു.

അവസാനമായി വിളിച്ചപ്പോള്‍ നിങ്ങളോട് വീട്ടിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ?

ഞാനൊരിക്കലും അവരുമായി നേരിട്ട് സംസാരിച്ചിട്ടില്ല. അവള്‍ സുരക്ഷിതമായിരിക്കുന്ന കാര്യത്തില്‍ ഞാന്‍ ജാഗ്രത പാലിച്ചിരുന്നു. ഇപ്പോള്‍ അവള്‍ എവിടെയാണെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു വിവരവുമില്ല. എനിക്ക് മടങ്ങിപ്പോകാനും സാധിക്കുന്നില്ല.

 

Related Articles