Current Date

Search
Close this search box.
Search
Close this search box.

ഗുരുവന്ദനവും പാദപൂജയും

മതേതരത്വം എന്നതിന് രണ്ടു അര്‍ത്ഥം കല്‍പിക്കാറുണ്ട്. സ്റ്റേറ്റില്‍ നിന്നും മതത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുക എന്നതാണ് അതിനു നല്‍കപ്പെട്ട വിവക്ഷ. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അര്‍ത്ഥം മറ്റൊന്നാണ്.

സ്റ്റേറ്റിന് സ്വന്തമായി മതമില്ല. വിശ്വാസം വ്യക്തിയുടെ വിഷയമാണ്. എന്നിട്ടും നമ്മുടെ പൊതുഇടങ്ങളില്‍ മത ചടങ്ങുകള്‍ കയറി വരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയതായി അറിയുന്നു. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇനിയും മനസ്സിലായിട്ടു വേണം. ഗുരുവിനെ വന്ദിക്കുക എന്നതുകൊണ്ട് സര്‍ക്കാര്‍ എന്നതാണ് അര്‍ത്ഥമാക്കുന്നത്? വന്ദിക്കുക എന്നതിന്റെ ഭാഷാര്‍ഥം ഇങ്ങിനെയാണ്:
നമസ്‌കരിക്കുക;
പൂജിക്കുക;
സ്തുതിക്കുക;
നന്ദിപറയുക
ഇതില്‍ ഏതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?.

ഒന്നും രണ്ടും അര്‍ത്ഥങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ടതാണ്. അധ്യാപകന്റെ പ്രവര്‍ത്തനങ്ങളെ സ്തുതിക്കാം. പക്ഷെ അത് ദൈവത്തെ സ്തുതിക്കുന്നത് പോലെ ആകരുത്. നാലാമത്തെ അര്‍ത്ഥമാണ് മതേതരം. കുട്ടികള്‍ അധ്യാപകരെ ആദരിക്കണം ബഹുമാനിക്കണം അനുസരിക്കണം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ഇത് നല്ല തുടക്കമാണ്. അതല്ല, കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ സംഭവിച്ചത് പോലെ അധ്യാപകരെ ആരാധിക്കണം എന്നാണെകില്‍ അത് മതേതരത്വത്തിന് വിരുദ്ധവും.

ഒരു കാര്യം കൂടി നാം അറിയത്തെ പോകരുത്. ഈ വാര്‍ത്തയൊന്നും പലരും അറിഞ്ഞിട്ടു പോലുമില്ല. ഒരു വിഭാഗം പ്രതിസ്ഥാനത്തു വരുമ്പോള്‍ മാത്രമാണ് എന്തും ചര്‍ച്ചയാകുന്നത്. പൊതുവിദ്യാലയങ്ങളില്‍ അടുത്തിടെയായി ഇത്തരം പലതും കയറി കൂടുന്നു. വിവാദമായാല്‍ അത് പിന്‍വലിക്കുന്നു എന്നത് ശരിയാണ്. പക്ഷെ കേരളം പോലുള്ള ഒരിടത്തു ഇത്തരം പ്രവണതകള്‍ എങ്ങിനെ കടന്നു കൂടുന്നു എന്നത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാതെ പോകുന്നു.

Related Articles