Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ ജോര്‍ദാനികള്‍ക്ക് തൊഴിലവസരം നല്‍കുന്നു

ദോഹ: തൊഴിലവസരങ്ങള്‍ക്കായി ഖത്തറും ജോര്‍ദാനും തമ്മില്‍ കരാറിലേര്‍പ്പെടുന്നു. ജോര്‍ദാന്‍ തൊഴില്‍ മന്ത്രി സാമിര്‍ മുറാദും ഖത്തര്‍ തൊഴില്‍ മന്ത്രി ഇസ്സ അല്‍ നഈമിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലൊപ്പിട്ടത്.

ഈ വര്‍ഷം സെപ്റ്റംബറോടു കൂടി ജോര്‍ദാനികള്‍ക്കായി 10,000 തൊഴില്‍ മേഖലകളില്‍ അവസരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ദോഹയില്‍ വച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് സാമിര്‍ മുറാദ് ഇക്കാര്യമറിയിച്ചത്. ജോര്‍ദാനില്‍ നിന്നുള്ള തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് ഖത്തര്‍ വിസ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുവാന്‍ ഇരു രാഷ്ട്രങ്ങളിലെയും അംഗങ്ങളടങ്ങിയ സംയുക്ത കമ്മിറ്റിയും രൂപീകരിക്കുന്നുണ്ട്. ജോര്‍ദാനില്‍ നിന്നുള്ള തൊഴിലന്വേഷകരുടെ ലിസ്റ്റ് ഉണ്ടാക്കി ഖത്തറിന് നല്‍കാനും ധാരണയായിട്ടുണ്ട്. ജോര്‍ദാനിലെ തൊഴിലില്ലായ്മ കുറക്കാന്‍ ഖത്തര്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും 2022 ലോകകപ്പിന് എല്ലാവിധ പിന്തുണയും സഹകരണവും ജോര്‍ദാന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles