Current Date

Search
Close this search box.
Search
Close this search box.

വാഫി കോഴ്‌സ് (മര്‍കസ് വാളാഞ്ചേരി)

 

സമന്വയ വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയില്‍നിന്ന് രൂപപ്പെട്ട ‘വാഫി’ കോഴ്‌സ് കേരള ഇസ്‌ലാമിക വിദ്യാഭ്യാസ ഭൂപടത്തിലെ വടവൃക്ഷമായി മാറിയിരിക്കുകയാണ്്. പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് മതപരവും ലൗകികവുമായ വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസും സ്ഥാപനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. 35-ഓളം കോളേജുകളുടെ കൂട്ടായ്മയായ ഇത് CIC ( co-ordination of islamic colleges) എന്ന പേരിലാണ് അറിയപ്പെടുന്നത്. വാളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ കോഡിനേറ്റര്‍ ഡോ. അബ്ദുല്‍ ഹക്കീം ഫൈസി ആദ്യശ്ശേരിയാണ്. സൈറ്റ് അഡ്രസ്: www.wafycic.com, ഫോണ്‍: 0494 326917

വാഫി: ഇസ്‌ലാമിക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും (പ്രിപ്പറേറ്ററി 2 വര്‍ഷം, ഡിഗ്രി 4 വര്‍ഷം, പിജി 2 വര്‍ഷം) UGC അംഗീകരിക്കുന്ന യൂനിവേഴ്‌സിറ്റി ഡിഗ്രിയും(+2 സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്), പി.ജി (മുതവ്വല്‍) തലത്തില്‍ ഉസൂലുദ്ദീന്‍, ശരീഅ; ലുഗ: എന്നീ ഫാക്കല്‍റ്റികളിലായി ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ഇസ്‌ലാമിക് ബാങ്കിംഗ്, ന്യൂനപക്ഷ ഫിഖ്ഹ്, ബിഹൈവിയറിയല്‍ സൈക്കോളജി, പ്രീമാരിറ്റല്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം(CBCSS) ഉള്‍ക്കൊള്ളുന്നതാണ് വാഫി കോഴ്‌സ്

വഫിയ്യ: പെണ്‍കുട്ടികള്‍ക്ക് ഇസ് ലാമിക് ഡിഗ്രിയും (ഹോം സയന്‍സിന്റെ അവശ്യഭാഗങ്ങള്‍ സഹിതം) UGC അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റി ഡിഗ്രിയും(+2 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്) ഉള്‍ക്കൊള്ളുന്ന കോഴ്‌സ്

സവിശേഷതകള്‍:
ആധുനികതയും പഴമയും ഇഴചേരുന്ന ലോകോത്തര കരിക്കുലം.
സമസ്തക്കു കീഴില്‍ ലോക നിലവാരത്തില്‍ ദീനീ പഠനം.
റഗുലര്‍ സ്ട്രീമില്‍ തന്നെയുളള +2, ഡിഗ്രി പഠനം(സയന്‍സ് ഉള്‍പ്പെടെ)
നിരന്തര മൂല്യനിര്‍ണയ രീതികള്‍ നടപ്പാക്കുന്ന മതകോഴ്‌സ്.
സാമൂഹിക സേവനം (css) നടപ്പാക്കുന്ന ആദ്യ ദീനി കരിക്കുലം.
NCPUL(Govt of India) ഉറുദു, ഫങ്ങ്ഷണല്‍ അറബിക് Diploma Centre.
DCA നിലവാരത്തിലുള്ള കംപ്യൂട്ടര്‍ പഠനം.
പെണ്‍കുട്ടികള്‍ക്ക് ആധുനിക സുരക്ഷിത ഇസ് ലാമിക് കാമ്പസ്.
അക്കാദമിക് സഹകരണ ധാരണ(MoU)
– അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി , ഈജിപ്ത്
– കൈറോ യൂനിവേഴ്‌സിറ്റി (ദാറുല്‍ ഉലൂം, ഈജിപ്ത്)
-ALECSO അറബ് ലീഗ്, കൈറോ
-മജ്മഉല്‍ ലുഗല്‍ അറബിയ്യ(Academy of Arabic Language, Cairo)
-അലീഗഢ് യൂനിവേഴ്‌സിറ്റി(centre for distence education)
-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി (school of distence education)
– അലീഗഡ് യൂണിവേഴ്‌സിറ്റി (ഡിഗ്രി ഈക്വലന്‍സ്)
-ഹംദര്‍ദ് യൂണിവേഴ്‌സിററി (ഡിഗ്രി ഈക്വലന്‍സ്)

വാഫി കോഴ്‌സ് അംഗീകൃത സ്ഥാപനങ്ങള്‍
1. കെ കെ ഹസ്രത്ത്, വളാഞ്ചേരി മര്‍കസ്
2 റശീദിയ എടവണ്ണപ്പാറ
3. മജ്മഅ് കാവനൂര്‍
4. ഐദ്രൂസ് മുസ് ലിയാര്‍, പൂക്കിപ്പറമ്പ്
5.അല്‍ മഖ്ദൂം മൂന്നാക്കല്‍
6. PMSA കാട്ടിലങ്ങാടി
7. ശംസുല്‍ ഉലമ അക്കാദമി, വെങ്ങപ്പള്ളി
8. മിസ്ബാഹുല്‍ ഹുദ കുററ്യാടി
9. ദാറുല്‍ ഉലൂം പാറല്‍ പൂത
10. സുബുലുര്‍റശാദ് ഇരിങ്ങാട്ടിരി
11. ബാഫഖി, വളവന്നൂര്‍
12.കുണ്ടൂര്‍ മര്‍കസ്
13. ബുസ്താന്‍ വാളാഞ്ചേരി ടൗണ്‍
14. അശ്ശുഹദാ മാമ്പ
15. നാട്ടുകല്‍ മഖാം മണ്ണാര്‍ക്കാട്
16. ദാറുസ്സലാം ചേന്നര, തിരൂര്‍
17.എം ടി എം ചൊക്ലി
18.ദാറു തഖവാ പാലപ്പിള്ളി
19. ഗ്രേസ് വാലി കാടാമ്പുഴ
20.ദാറുറഹ്മ തൊഴിയൂര്‍ തൃശൂര്‍
21. നിബ്രാസുല്‍ ഇസ് ലാം കണിയാപുരം
22.ലിവാഉല്‍ ഹുദാ കീഴുപറമ്പ്
23. മാലിക് ബിന്‍ ദീനാര്‍ പുത്തന്‍ചിറ
24. മഖ്ദൂമിയ്യ അത്താണിക്കല്‍
25. അല്‍ അന്‍വാര്‍ ചെറുവണ്ണൂര്‍
26. ദാറുല്‍ ഇഹ്‌സാന്‍ ചങ്ങരം കുളം
27. മര്‍കസ് കളമശ്ശേരി എറണാകുളം
28. ഉമറലി തങ്ങള്‍ അക്കാദമി കാസര്‍ഗോഡ്
29. തന്‍വീര്‍ വാഫി കോളേജ് കുമ്മിണിപ്പറമ്പ്
30. ദാറുല്‍ ഫലാഹ് ആറ്റൂര്‍
31. മുഹമ്മദിയ്യ, മാരായ മംഗലം നെല്ലായ
വഫിയ്യ
32. അല്‍ ഗൈസ്, വാളാഞ്ചേരി മര്‍കസ്
33. എം ടി എം വഫിയ്യ ഒളവിലം
34. സിറാജുല്‍ ഹുദ വനിത കോളേജ് പറപ്പൂര്‍
35. ബാഫഖി വനിത കോളേജ് വളവന്നൂര്‍

 

Related Articles