Current Date

Search
Close this search box.
Search
Close this search box.

സനാതന ധർമ്മം തകർക്കപ്പെടേണ്ടതാണ്

ഉദയനിധി സ്റ്റാലിൻ പറഞ്ഞ അത് സന്ദർഭം കൃത്യമായിരുന്നു. “വിടുതലൈ പോരിൻ ആർഎസ്എസിൻ പങ്കാളിപ്പ്” എന്ന പുസ്തകത്തിന്റെ പ്രകാശനം ! അതായത്, സ്വാതന്ത്ര്യ സമരകാലത്തെ ആർഎസ്എസിന്റെ പങ്കാളിത്തം” ബുക്കിന്റെ കവറിൽ ബ്രിട്ടീഷുകാരന്റെ ഷൂ നക്കുന്ന ആ പ്രസിദ്ധമായ ചിത്രം സംഘ് പരിവാറിന്റെ മസ്തകത്തിനു തന്നെ വെടി കൊള്ളും എന്നുറപ്പല്ലേ?

എന്നാലും സനാതനധർമ്മത്തെ കുറിച്ച് അവർണ്ണ ഹിന്ദുവായ ഉദയനിധി ഇങ്ങിനെയൊക്കെ പറയാൻ പാടുണ്ടോ എന്ന് നിഷ്കളങ്കരായ സനാതന സ്നേഹികൾ ആശങ്കപ്പെട്ടു. ആ തർക്കത്തിൽ ബിജെപി കുളം കലക്കി മീൻ പിടിക്കില്ല എന്ന ആശങ്ക വേറെ.

ജാതി വ്യവസ്ഥിതി പ്രൊമോട്ട് ചെയ്യന്ന സനാതനധർമ്മത്തെ കുറിച്ചാണ് ഞാൻ പറഞ്ഞതെന്ന് വിശദീകരിച്ചപ്പോഴേക്കും, ഉദയനിധിയുടെ തലക്ക് 10 കോടി വിലയിട്ടുകൊണ്ട് “യഥാർത്ഥ” സനാതന സന്യാസി മുന്നോട്ട് വന്നു. ഉദയനിധിക്കെതിരെ യൂപിയിൽ കേസ് വന്നു. മന്ത്രിമാർ മറുപടി കൊടുക്കണം എന്ന് മോദിജി ആവശ്യപ്പെട്ടു.

എന്റെ തല ചീകാൻ 10 രൂപയുടെ ചീപ്പ് മതി എന്ന് ഉദയനിധി. അയോധ്യ സന്യാസിക്കെതിരെ തമിഴ് നാട്ടിൽ കേസ്. പണ്ട് മഅദനിക്കെതിരെ കള്ളക്കേസുമെടുത്ത് കർണ്ണാടക പോലീസ് വന്നപ്പോൾ പിടിച്ചു കൊടുക്കാൻ അരുനിന്ന കേരളം സർക്കാരല്ല തമിഴ്‌നാട്ടിൽ. സംഘ് പരിവാറിന് മനസ്സിലാവുന്ന ഒരു ഭാഷയേ ഉള്ളു. അതാണ് സ്റ്റാലിൻ സർക്കാർ കാണിക്കുന്നത്.

സനാതന ധർമ്മികളെ ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തതെന്നു ബിജെപി വ്യാഖ്യാനം. കോൺഗ്രസ് രഹിത ഇന്ത്യ എന്ന ബിജെപി മുദ്രാവാക്യം കോൺഗ്രെസ്സുകാരെ ഉൻമൂലനം ചെയ്യാനാണോ എന്ന് ഉദയനിധിയുടെ മറുപടി. ടിറ്റ് ഫോർ ടാറ്റ് നമ്മൾ കണ്ടു നിന്നാൽ മതി. ഇന്ത്യയെ നശിപ്പിക്കുന്ന ജാതി വ്യവസ്ഥക്കെതിരെ ആരെങ്കിലും നിലകൊണ്ടാൽ പലർക്കും സഹിക്കില്ല. പറയുന്നത് ജാതി വ്യവസ്ഥയുടെ എല്ലാ ദുരന്തങ്ങളും അനുഭവിച്ച അവർണ്ണ ഹിന്ദുക്കളുടെ പ്രതിനിധികളാണ്. ഇന്നും അതൊക്കെ ഇന്ത്യയിൽ നടമാടുന്ന പച്ചയായ യാഥാർഥ്യങ്ങളാണ്.

ക്ഷമയുടെയും സഹനത്തിന്റെയും, സഹാനുഭൂതിയുടെയും മൂല്യങ്ങൾ പഠിപ്പിക്കുന്ന സനാതനികളും അസ്വസ്ഥരാണ്. ഗാന്ധിജിയെ ചെറുതായി വെടി വച്ച് കൊന്നപ്പോൾ അപ്പോൾ അവർ മൗനികളായിരുന്നു. സവർണ്ണർ ദളിതരുടെ മുഖത്തേക്ക് മൂത്രമൊഴിക്കുമ്പോഴും, തല്ലി കൊല്ലുമ്പോഴും , ബലാത്സംഗം ചെയ്യുമ്പോഴും അവർ മൗനം പാലിക്കും. ജാതിയുടെയും , മതത്തിന്റെയും പേര് പറഞ്ഞു നാട്ടുകാരെ തമ്മിലടിപ്പിച്ചും സവർണ്ണർ അധികാരം ഉറപ്പിക്കുമ്പോഴും അവർ മൗനികളാണ്.

എന്നിട്ടിപ്പോൾ അസ്വസ്ഥരാവുന്നുണ്ടെങ്കിൽ അത് അസുഖം വേറെയാണ്. ഇതെങ്ങാനും ഒരു അറബി പെരുകാരനാണ് പറഞ്ഞതെങ്കിൽ ഇന്ത്യ കത്തി അമർന്നിട്ടുണ്ടാവും. അടി കൊടുക്കാൻ യോഗ്യത ഉള്ളവർ തന്നെയാണ് കൊടുക്കുന്നത്. നമ്മൾ കണ്ടു നിന്നാൽ മതി.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles