ആയിശ ഗനിയുടെ പുസ്തകമാണ് I can Pray Anywhere .
പുസ്തകത്തിലെ കുട്ടി വളരെ സന്തോഷത്തിലാണ്.
അവൻ പറയുകയാണ്….
”എനിക്ക് രാവിലെ വീട്ടുകാരോടൊപ്പം വീട്ടിൽ നമസ്കരിക്കാം.
കൂട്ടുകാരോടൊത്ത് പള്ളിയിൽ നമസ്കരിക്കാം.
പള്ളിയിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ എല്ലാവരും എന്ത് ശാന്തരാണെന്നോ. ഒരു ബഹളം പോലുമില്ല.
പള്ളിയിൽ വെച്ച് നമസ്കരിക്കുമ്പോൾ അല്ലാഹുവിന്റെയടുക്കൽ നിന്ന് കൂടുതൽ പ്രതിഫലം കിട്ടുമത്രേ..
വിനോദ യാത്രക്കിടെ മരച്ചോട്ടിലും എനിക്ക് നിസ്കരിക്കാം.
ബോട്ടിലും ട്രെയിനിലും വിമാനത്തിലും പ്രാർത്ഥിക്കാം.
പാർക്കിലും ബസ്സിലും പ്രാർത്ഥിക്കാം.
മരുഭൂമിയിലും നിസ്കരിക്കാം.
മനോഹരമായ കഅ്ബയിൽ വെച്ചും നിസ്കരിക്കാം. അൽഹംദുലില്ലാ.., അല്ലാഹുവിന് സ്തുതി… എനിക്ക് എല്ലായിടത്ത് വെച്ചും പ്രാർത്ഥിക്കാം.. ”
അവന് സന്തോഷമായി.
എന്തുകൊണ്ടാണെന്നോ അവന് ഇത്ര സന്തോഷം..?
എങ്ങോട്ട് യാത്ര പോയാലും അവന് നിസ്കാരം നഷ്ടപ്പെടില്ലല്ലോ…