Current Date

Search
Close this search box.
Search
Close this search box.

കേരള വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട പഠന -സമര പോരാട്ടങ്ങൾ ആവശ്യമാണ്

കേരളത്തിലെ വഖ്ഫ് ഭൂമി കയ്യേറ്റങ്ങളെ കുറിച്ച് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ഹാഷിം എളമരത്തിൻ്റെ ലേഖന പരമ്പര മുസ്‌ലിം സമുദായത്തിൻ്റെ അവകാശങ്ങൾക്ക് മേൽ നടത്തപ്പെടുന്ന കയ്യേറ്റങ്ങളെ തുറന്ന് കാണിക്കുന്നുണ്ട്.

മുസ്ലിംസമുദായത്തിൻ്റെ സാമൂഹിക -വിദ്യാഭ്യാസ പുരോഗതിക്കായി നീക്കിവെക്കപ്പെട്ട ഏക്കർകണക്കിന് ഭൂമി സർക്കാർ പിന്തുണയോടെ കയ്യേറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തൃശൂ​ർ ചെ​റു​തു​രു​ത്തി നൂ​റു​ൽ ഹു​ദ യ​തീം​ഖാ​ന​ക്കാ​യി സ്ഥാ​പ​ക​രി​ലൊ​ര​ളാ​യ പു​തു​ശ്ശേ​രി കോ​യാ​മു ഹാ​ജി വ​ഖ​ഫ് ചെ​യ്ത എട്ട് ഏക്കറോളം വരുന്ന ഭൂമിയിൽ നിന്ന് മൂന്ന് ഏക്കറോളം കലാമണ്ഡലം കൽപിത സർവകലാശാലയുടെ കാമ്പസ് വികസനത്തിനായി ഏറ്റെടുക്കാൻ സർക്കാർ നീക്കമാരംഭിച്ചിരിക്കുന്നു.

ഫാ​റൂ​ഖ് കോ​ള​ജി​ൻ്റെ മുന്നോട്ട്പോക്കിനും പുരോഗതിക്കുമായി മുഹമ്മദ് സിദ്ധീഖ് സേട്ട് എറണാംകുളം ചെറായി ബീച്ചിനടുത്ത് വഖ്ഫ് ചെയ്ത് നൽകിയ നാനൂറ് ഏക്കറിലധികംവരുന്ന ഭൂമിയിൽ അവിടുത്തെ കയ്യേറ്റക്കാർക്ക് നികുതിയടക്കാനുള്ള അനുമതി നൽകുക വഴി വഖ്ഫ് ഭൂമി നഷ്ടപ്പെടാനുള്ള സാധ്യതകളേറുകയാണ്‌ കോവിഡ് പ്രതിസന്ധികാലത്ത് സർക്കാർ പകരം ഭൂമി നൽകാമെന്ന വാക്കിൽ ഹോസ്പിറ്റൽ നിർമാണത്തിനായി കാ​സ​ർ​കോ​ട്ടെ എം.​ഐ.​സി​ക്കു കീ​ഴി​ലെ വ​ഖ​ഫ് ഭൂ​മി വിട്ടുനൽകിയിരുന്നു. സർക്കാർ ഇനിയും വാക്കുപാലിച്ചിട്ടില്ല .ഫലത്തിൽ ആ വഖ്‌ഫ് സ്വത്ത് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് . ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ് .

എന്ത് ഉദ്ദേശത്താൽ നീക്കിവെച്ച സ്വത്താണോ പ്രസ്തുത താൽപര്യങ്ങളിൽ നിന്നും വകമാറ്റാൻ പാടില്ലാത്ത സ്വത്താണ് വഖഫ് .ന്യൂനപക്ഷ സംരക്ഷണം വാഗ്ദാനം ചെയ്യുന്നസർക്കാർ മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങൾക്ക് മേൽ നടത്തുന്ന നഗ്നമായ കയ്യേറ്റങ്ങൾ അനുവദിക്കാൻ പാടില്ല . കേരള വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട പഠന -സമര പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ സോളിഡാരിറ്റി തീരുമാനിച്ചിരിക്കുകയാണ്. ഇത് കൂട്ടായ പരിശ്രമങ്ങൾ ആവശ്യമായ പോരാട്ടമാണ്. കൂട്ടായും അല്ലാതെയുമൊക്കെയുള്ള ശബ്ദങ്ങളും ഇടപെടലുകളും ഉയർന്ന് വന്നാൽ അവകാശങ്ങൾ തിരിച്ച് പിടിക്കാനാകും തീർച്ച .

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles