Current Date

Search
Close this search box.
Search
Close this search box.

ഹദീസുകൾ ഇസ്ലാമിന്റെ ആധികാരിക പ്രമാണം

പ്രവാചകന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ക്രോഡീകരിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഹദീസുകളെ ഇസ്ലാമിന്റെ ആധികാരിക പ്രമാണമായി എങ്ങനെ സ്വീകരിക്കും?

5ാം ക്ലാസിലേക്ക് 2021 ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന പാഠപുസ്തകം അന്നുമുതൽ പഠിപ്പിക്കപ്പെട്ടു തുടങ്ങുന്നതു പോലെ, ബുഖാരി, മുസ്ലിം പോലുള്ളവർ ഹദീസുകൾ സമാഹരിച്ചതു മുതൽക്കല്ല ഹദീസുകൾ മുസ്ലിംകൾക്ക് ആധികാരികമായിത്തുടങ്ങിയത്. ചില കാര്യങ്ങൾ ശ്രദ്ധേയമാണ്.

നബി (സ) ജീവിച്ചിരുന്നപ്പോൾ അവിടുത്തെ വാക്കും പ്രവൃത്തിയും എല്ലാമെല്ലാം സ്വഹാബികൾ ഒപ്പിയെടുത്ത് പ്രാവർത്തികമാക്കുകയും മററുള്ളവരിലേക്ക് പകരുകയുമായി രുന്നു. ഒരർഥത്തിൽ ഇങ്ങനെ ആചരിച്ചു നിലനിന്നു പോന്ന ഹദീസുകൾ മുഹദ്ദിസുകൾ ക്രോഡീകരിക്കുകയാണുണ്ടായത്.

ചില മുഹദ്ദിസുകളുടെ ജനന-മരണ വർഷങ്ങൾ പറഞ്ഞ് സാധാരണ മുസ്ലിംകളെ അങ്കലാപ്പിലാക്കുകയാണ് ഹദീസ് നിഷേധികളുടെ രീതി. കേട്ടാൽ തോന്നുക, നൂറ്റാണ്ടുകൾ കഴിഞ്ഞല്ലെ ഹദീസുകൾ ക്രോഡീകരിക്കപ്പെട്ടത് എന്നാണ്. വസ്തുത അതല്ല. താഴെ ചരിത്രം കാണുക:

ഹി: ഒന്നാം നൂറ്റാണ്ടിൽ തന്നെ സ്വഹാബികളും താബിഉകളും താബി ഇത്താ ബി ഉകളും ഹദീസുകൾ ക്രോഡീകരിച്ചു തുടങ്ങിയിട്ടുണ്ട്. ചിലർ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച് രണ്ടാം നൂറ്റാണ്ടിൽ മരിച്ചവരാണ്. ചിലർ രണ്ടാം നൂറ്റാണ്ടിൽ ജനിച്ച് രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ മരിച്ചവരാണ്. അതായത്, ഹദീസുകളുടെ എഴുത്തും ക്രോഡീകരണവും തുടർ പ്രക്രിയയായിരുന്നു. ബുഖാരിയുടെ കാലത്തല്ല തുടക്കം എന്നർഥം. ബുഖാരി വരും മുമ്പെ അത് വികസിച്ചു കഴിഞ്ഞിരുന്നു. ബുവാരിയെ പോലുള്ളവർ സ്വഹീഹും അല്ലാത്തവ തരം തിരിച്ചു. അധ്യായങ്ങളാക്കി. നിവേദകരുടെ ചരിത്രം രേഖപ്പെടുത്തി. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ ഹദീസുകൾ വ്യത്യസ്ത അളവിൽ സമാഹരിച്ച ചിലരുടെ പേരുവിവരങ്ങൾ താഴെ:

1) അബ്ദുല്ലാഹിബ്നു അംറ്ബ്നുൽ ആസ്വ്. ഹി: മു :7-65.
2) സമുറത്തുബ്നു ജു ൻദുബ് : (മ: ഹി: 60)
3) ജാബിറുബ്നു അബ്ദില്ല (ഹി: മു : 1678)
4) നബീത്വ്ബ്നു ശരീത്വ്(1557+279) ഹദീസുകൾ.
5) അൽ അശജ്ജ്(1920 ഹദീസുകൾ)
6) ഹമ്മാമുബ്നു മുനബ്ബഹ്( മഹി:131)
7) അബുസ്സുബൈർ 8) സുബൈറുബ്നു അദിയ്യ് 9) അബുൽ അശ്റാ ഇദ്ദാരിമി 10) അയ്യൂബ് സഖ്തിയാനീ 11) യൂനുസ് ബ്നു ഉബൈദ് 12) അബൂ ബുർദ 13) ഹിശാമുബ്നു ഉർവ 14) ഹമീദ്അത്ത്വ വീൽ. 15) സൈദുബ്നു അബീ ഉനൈസ 16) അബ്ദുല്ലാഹിബ്നു ഉമർ.
17) ഇബ്നു ജുറൈജ് (ഹി: 80-150)
18) മുസന്ന( മ : ഹി : 150 )
19) സഇൗദ്ബ്നു അബീ അറൂബ : (70156)
20) ശുഅ്ബ:( 82 160 )
21) മുജാ അബ്നു സുബൈർ(രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതി)
22) ഇബ്റാഹീമുബ്നു ത്വഹ് മാൻ (മ: ഹി : 163)
23) ഫു ലൈ ഹ് ബ്നു സുലൈമാൻ (മ: ഹി : 168)
24) റബീഉബ്നു ഹബീബ് (മ: ഹി : 110)
25) കുൽസൂംബ്നു മുഹമ്മദ് (ഹി: രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ)
26) ജുവൈരിയ ബ്നു അസ്മാഉ( മ : ഹി: 173)
27) മുവത്വ(93-179)
28) മഅ മറുബ്നു റാശിദ്(ഹി: 95-153)
29) സുഫ്യാനുസ്സൗരി(ഹി: 97- 161)
30) അബ്ദുല്ലാഹിബ്നുലഹീഅ(97-154)
31) ഇസ്മാഇൗൽ ബ്നുജഅഫർ(130-180)
32) അബ്ദുല്ലാഹിബ്നു മുബാറക്(118-181)
33) ഇബ്റാഹീമുബ്നു സഅദ് (108-183)
34) അബൂ യൂസുഫ് (113 182)
35) അഹ്മദ്ബ്നു ഹബീബ് (ഹി: 184)
36) മുഹമ്മദ് ബ്നുൽ ഹസൻ (131-189)
37) ഇബ്നു വഹബ് ഫിഹ്രി (125-197 )
38) അബൂദാവൂദ് (133-204)
39) ശാഫിഇൗ (150-204)
40) മുഹമ്മദ് ബ്നു ഫു ദൈൽ (മ:195)
41) സുഫ്യാനുബ്നു ഉയൈന (107-196)
42) വകീഉ(129-197)

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles