Current Date

Search
Close this search box.
Search
Close this search box.

നീ ഹറാമിലേക്ക് നോക്കിയ അതെ കണ്ണുകളുപയോ​ഗിച്ച് ഖുർആനോതുകയാണ് ചെയ്യേണ്ടത്

ഖുർആൻ സന്ദേശം - 3

إِنَّ ٱلۡحَسَنَـٰتِ یُذۡهِبۡنَ ٱلسَّیِّـَٔاتِۚ
സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ ഇല്ലായ്മ ചെയ്യും, തീർച്ച.(ഹൂദ്-114)

ദോഷം ചെയ്തുപോയാലൊക്കെയും മനസ്സിൽ പറയുക; ഞാൻ യുദ്ധം പൂർണമായി പരാജയപ്പെട്ടില്ല, ചെറിയൊരു പോരാട്ടത്തിൽ മാത്രമാണെനിക്ക് ചുവടുപിഴച്ചത്. സങ്കടപ്പെടരുത്. അം​ഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നമസ്കരിച്ച് കേടുപാടുകൾ പരിഹരിക്കുക. തെറ്റു ചെയ്ത കൈവിരലുകളുപയോ​ഗിച്ച് ഇസ്​തി​ഗ്ഫാർ ചൊല്ലുക. ഹറാമിലേക്ക് നോക്കിയ അതേ കണ്ണുകളുപയോ​ഗിച്ച് ഖുർആനോതുക. തൗബ ചെയ്യുന്നവരുടെ കരച്ചിൽ അല്ലാഹുവിങ്കൽ സച്ചരിതരായ അവന്റെ അടിയാറുകളോടുള്ള അവന്റെ സംഭാഷണംപോലെയാണ്. നീ തെറ്റിൽനിന്ന് തിരിച്ചുവരാൻ അവനാ​ഗ്രഹിക്കുന്നു എന്നതുകൊണ്ടല്ലേ അവൻ സ്വയം ​ഗഫൂർ (പാപങ്ങളെല്ലാം പൊറുത്തുതരുന്നവൻ) എന്നു വിളിച്ചത്!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles