Current Date

Search
Close this search box.
Search
Close this search box.

ശരിയാണ്, പക്ഷേ അഹങ്കാരം പിഴുതെറിയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം

ഖുർആൻ സന്ദേശം - 12

فَٱدۡخُلُوۤا۟ أَبۡوَ ٰ⁠بَ جَهَنَّمَ خَـٰلِدِینَ فِیهَاۖ فَلَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِینَ
അതുകൊണ്ട് നരകകവാടങ്ങളങ്ങ് കടന്നോളൂ; അവിടെയാണ് നിങ്ങള്‍ നിത്യവാസം ചെയ്യേണ്ടത്.  അഹങ്കാരികള്‍ക്കുള്ള വാസസ്ഥലം ദുഷ്ടമായതുതന്നെ.(അന്നഹൽ-29)

ശരീരങ്ങളെപോലെ ഹൃദയങ്ങൾക്കും രോഗംബാധിക്കും. ശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ ചികിത്സിക്കുക ഹൃദയരോഗങ്ങളെ ചികിത്സിക്കുന്നതിലും എളുപ്പമത്രെ! ഹൃദയത്തെ ബാധിക്കുന്ന അതിഭീകരമായ രോഗങ്ങളിലൊന്നാണ് അഹങ്കാരം.
സമ്പത്തുകൊണ്ടോ സർട്ടിഫിക്കറ്റുകൾകൊണ്ടോ തൊഴിലുകൊണ്ടോ മറ്റുള്ളവരെക്കാൾ മികച്ചവനാണ് താനെന്ന തോന്നൽ. വ്യക്തിപരമായ ഉപകാരങ്ങളൊന്നും തന്നെയില്ലാത്ത ഒരുതരം അഹങ്കാരമുണ്ട്, അഹങ്കാരത്തിന്റെ അതിഭീകരമായ രൂപമാണത്. ഹൃദയത്തിൽ ഒരണുമണി അഹങ്കാരമുള്ളവൻ സ്വർഗത്തിൽ കടക്കില്ലെന്ന് ഹദീസ്!

ഹൃദയത്തിൽ അഹന്തയുടെ വല്ല അംശവും ഉണ്ടോയെന്നു സംശയിക്കുന്ന മുൻഗാമികൾ ചെയ്തിരുന്നത് ഉടനടി അതിനെ ചികിത്സിക്കുക എന്നതായിരുന്നു. പ്രമുഖ സ്വഹാബിവര്യൻ അബ്ദുല്ലാ ബിന്‍ സലാം അങ്ങാടിയിലൂടെ വിറകുകെട്ട് ചുമന്ന് നടക്കുകയായിരുന്നു. അദ്ദേഹത്തെ കണ്ട ആരോ, അല്ലാഹു നിങ്ങൾക്ക് സമ്പത്ത് തന്നില്ലേ എന്ന് ചോദിച്ചു. ശരിയാണ്, പക്ഷേ അഹങ്കാരം പിഴുതെറിയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles