Current Date

Search
Close this search box.
Search
Close this search box.

‘ബൈഡന്‍, നിങ്ങളുടെ മാതൃദിനാശംസ ഗസ്സയിലെ സ്ത്രീകളുടെ രക്തത്തില്‍ കുതിര്‍ന്നതാണ്’

അന്താരാഷ്ട്ര മാതൃദിന പ്രഭാഷണത്തില്‍ ജോ ബൈഡന് വ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍:  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മാതൃദിനാശംസക്ക് വ്യപക വിമര്‍ശനം. ഐക്യരാഷ്ട്ര സഭ പോലുള്ള നിരവധി സംഘടനകള്‍ മുമ്പും ഗസ്സയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍, പ്രത്യേകിച്ചും നിരന്തര പലായനവും കുടിയിറക്കലും അവരുടെ ജീവിതത്തിലുണ്ടാക്കിയ കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പതിനായിരക്കണക്കിന് മാതാക്കളാണ് മക്കളെ അനാഥരാക്കി ഇസ്രായേലിന്റെ ആക്രമണത്തില്‍ രക്തസാക്ഷികളായത്. അമേരിക്കക്ക് കൃത്യമായ പങ്കുള്ള ഈ നരാധമത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് മാതൃദിനാശംസ നടത്തിയിരിക്കുന്നത്. വലിയ തോതിലുള്ള വിമര്‍ശനമാണ് അതിനെതിരെ ഉണ്ടായത്. സയണിസ്റ്റ് അധിനിവേശകര്‍ ഉമ്മമാരുടെ പക്കല്‍ നിന്നും തട്ടിയെടുത്ത കുഞ്ഞുങ്ങള്‍ വേറെയുമുണ്ട്. ഏകദേശം 15,000 ഓളം കുഞ്ഞുങ്ങളാണ് ഇതുവരെ ഇസ്രായേലിന്റെ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ എട്ട് മാസങ്ങളായി തുടരുന്ന വംശഹത്യയില്‍ 17,000 ഫലസ്തീന്‍ കുട്ടികളാണ് രക്തസാക്ഷികളായിരിക്കുന്നത് എന്നും ഇത്തരമൊന്ന് ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലെന്നും നിരവധി അക്കാദമീഷ്യന്മാര്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് ബ്രോഡ്ക്കാസ്റ്ററും മാധ്യമപ്രവര്‍ത്തകനുമായ അഫ്ഷീന്‍ റാതന്‍സി ബൈഡന് മറുപടിയെന്നോണം പറഞ്ഞത്, ‘ഓരോ ദിവസവും 37 ഫലസ്തീന്‍ കുട്ടികള്‍ക്ക് തങ്ങളുടെ ഉമ്മമാരെ നഷ്ടപ്പെടുന്നുണ്ട്. 10,000 സ്ത്രീകള്‍ മരണപ്പെടുകയും 19,000 സ്ത്രീകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ബൈഡന്റെ മാതൃദിന പ്രഭാഷണം ഫലസ്തീനിലെ ഉമ്മമാരുടെ രക്തത്തില്‍ കുതിര്‍ന്നതാണ്’ എന്നാണ്.

Related Articles