Current Date

Search
Close this search box.
Search
Close this search box.

ലോകം ഇന്ത്യയെ കുറിച്ച് അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല

George Soros അറിയപ്പെടുന്നത് ലോകത്തിലെ തന്നെ വലിയ investor and philanthropist എന്ന പേരിലാണ്. പരോപകാര തല്‍പ്പരന്‍, മനുഷ്യ സ്നേഹി എന്നൊക്കെ ഈ വാക്കിനു അര്‍ത്ഥമുണ്ട്. അദ്ദേഹത്തിന് ഇപ്പോള്‍ ഏകദേശം തൊണ്ണൂറു വയസ്സുണ്ട്. ഇതുവരെയായി 32 മില്ല്യന്‍ ഡോളറിന്റെ സഹായം അദ്ദേഹം നേതൃത്വം നല്‍കുന്ന ട്രസ്റ്റ്‌ മനുഷ്യര്‍ക്ക്‌ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍  നടന്ന the world economic ഫോറത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. “സ്വേച്ഛാധിപത്യത്തില്‍ അതിഷ്ഠിതമായ ദേശീയത” എന്ന പദമാണു ഇന്ത്യയെ കുറിച്ച് പറയാന്‍ അദ്ദേഹം ഉപയോഗിച്ചത്. മനുഷ്യരുടെ പുരോഗതിക്കു ലോക നേതാക്കള്‍ എങ്ങിനെ എതിര് നില്‍ക്കുന്നു എന്നതായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്.

അദ്ദേഹം തന്റെ ഭാഷണത്തില്‍ എടുത്തു പറയുന്ന രണ്ടു ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. ഇന്ത്യയെ കുറിച്ച് അദ്ദേഹം ഉന്നയിച്ച ആശങ്ക “ authoritarian nationalism” എന്നായിരുന്നു. “ സ്വേച്ഛാധിപത്യ ദേശീയത” എന്നതിനെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാം. ലോകത്തിലെ പ്രഗല്‍ഭരായ മുവ്വായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ഒരു സദസ്സില്‍ വെച്ച് അദ്ദേഹത്തെ പോലെ ഒരാള്‍ ഉന്നയിച്ച ആശങ്ക ലോകം ശ്രദ്ധിക്കും എന്നുറപ്പാണ്. അടുത്തിടെ ലോക പ്രശസ്ത വാരികയായ The Economist ഇന്ത്യയെ കുറിച്ച് ഒരു കവര്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. “അസഹിഷ്ണുതയുടെ ഇന്ത്യ” എന്നായിരുന്നു അതിന്റെ തലക്കെട്ട്‌. അതിനെ അധികരിച്ചാണ് സോറോസ് തന്റെ പ്രഭാഷണം രൂപപ്പെടുത്തിയത്.
“…. the ‘most frightening’ setback has occurred in the global tide of authoritarian nationalism. Speaking at the World Economic Forum (WEF) in Davos, Soros said, “The biggest and most frightening setback occurred in India where a democratically elected Narendra Modi is creating a Hindu nationalist state, imposing punitive measures on Kashmir, a semi-autonomous Muslim region, and threatening to deprive millions of Muslims of their citizenship.” ലോകത്തിനു സംഭവിച്ച ഭയപ്പെടേണ്ട തിരിച്ചടികളില്‍ വലുത് “ സ്വേച്ഛാധിപത്യ ദേശീയത” യാണു. ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധിയും അത് തന്നെ. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനുള്ള ശ്രമത്തിലാണ്. പ്രത്യേക അധികാരമുണ്ടായിരുന്ന മുസ്ലിം ഭൂരിപക്ഷ കാശ്മീരിനെതിരെ ശിക്ഷാ നടപടി എന്ന പോലെ നിയമങ്ങള്‍ നടപ്പാക്കുന്നു. മില്ല്യന്‍ കണക്കിന് മുസ്ലിംകളുടെ പൗരത്വം ഇപ്പോള്‍ ഭീഷണി നേരിടുന്നു…”

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 1

ലോക സാമ്പത്തിക ഫോറത്തില്‍ ലോകത്തിന്റെ സാമ്പത്തിക വ്യാവസായിക മുന്നേറ്റങ്ങളെയും നിക്ഷേപങ്ങളെയും കുറിച്ച ചര്‍ച്ചകള്‍ക്കാണ് പ്രാധ്യാന്യം നല്‍കാറ്. അത് കൊണ്ട് തന്നെ ലോകത്തിലെ തന്നെ നിക്ഷേപകര്‍ ഇവിടെ പങ്കെടുക്കും. ലോകത്തിലെ തന്നെ തുറന്ന മാര്‍ക്കറ്റുകളില്‍ സാധ്യത കൂടുതലുള്ള സ്ഥലമാണ് ഇന്ത്യ എന്ന് കണക്കാക്കപ്പെടുന്നു. അതെ സമയം നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് സുരക്ഷിത ഇടം കൂടിയാണ്. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്ന് തന്നെ ആരംഭിക്കുന്നു എന്നതാണ് ലോകം മനസ്സിലാക്കുന്നത്‌. “ ദേശീയത” എന്നത് യൂറോപ്പിന് പെട്ടെന്ന് മറക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെയാണ് ഇന്ത്യയിലെ സംഘ പരിവാര്‍ മുന്നോട്ടു വെക്കുന്ന ദേശീയത ലോകത്തിനു ആശങ്ക നല്‍കുന്നതും.

മറ്റൊരു കാര്യം കൂടി ചേര്‍ത്ത് പറയണം. The Economist ന്റെ പഴയ കാല ലക്കങ്ങള്‍ കൂടി പരിശോധിക്കാന്‍ ഇടയായി. മോഡിക്ക് മുമ്പ് അവര്‍ നല്‍കിയ തലക്കെട്ടുകള്‍ അവരിലും പ്രതീക്ഷ നല്‍കുന്നതായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍. മോഡിയില്‍ അവര്‍ രക്ഷകനെ കണ്ടിരിന്നു. രണ്ടാം യു പി എ സര്‍ക്കാര്‍ നിരാശയാണ് ലോകത്തിനു നല്‍കിയത്. സാമ്പത്തിക വളര്‍ച്ച എന്നതിലപ്പുറം ഇന്ത്യന്‍ ജനതയുടെ ജീവിതം കഴിഞ്ഞ ആറു പതിറ്റാണ്ടായിട്ടും മാറ്റം സംഭിച്ചില്ല എന്നതായിരുന്നു വാരികയുടെ കണ്ടെത്തല്‍ “ നരേന്ദ്രമോഡിയെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ” എന്നാതായിരുന്നു അന്നവര്‍ ചോദിച്ച ചോദ്യം. അഞ്ചു വര്‍ഷത്തിനു ശേഷം അവരും ലോകവും മാറ്റി പറയുന്നു. ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവത്തില്‍ നിന്നും തിരിച്ചു പോകുന്നെന്ന്.
“അതിരു കടന്ന ശുഭാപ്തിവിശ്വാസം ” എന്നതും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമായി എന്ന് ലോകം വിലയിരുത്തുന്നു. മുന്നറിയിപ്പുകളെ അവഗണിക്കാന്‍ പലപ്പോഴും അത് കാരണമാകും. ലോകം പുരോഗതിയെ കുറിച്ചും പരിസ്തിയെ കുറിച്ചും ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യ മതത്തെ കുറിച്ചും പൌരത്വത്തെ കുറിച്ചും ചര്‍ച്ച ചെയ്തു കാലം കളയുന്നു. ഇന്ത്യയുടെ വളര്‍ച്ചക്ക് തടസ്സം വിഭവങ്ങളുടെ അഭാവമല്ല പകരം അത് ഉപയോഗിക്കുന്നിടത്തെ അധികാരികളുടെ കഴിവ് കേടാണ്.

Also read: ശൈഖ് അല്‍ബാനിയുടെ ഹദീസ് ശേഖരം

ചുരുക്കത്തില്‍ ലോകം ഇന്ത്യയെ കുറിച്ച് അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്ന ഇടങ്ങളില്‍ നാം അത്ര നല്ല നിലയിലല്ല അവതരിപ്പിക്കപ്പെടുന്നത്.  യൂറോപ്യന്‍ പാര്‍ലിമെന്റ് ഇന്ത്യയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോകുകയാണു. അതും ഒരു നല്ല ചര്‍ച്ചയല്ല. വംശീയതയുടെ കെടുതി ആവശ്യത്തിലും കൂടുതല്‍ അനുഭവിച്ചവരാണ് യൂറോപ്പ്. ഭരണാധികാരികളുടെ നന്മ കാരണം രാജ്യം വാഴ്ത്തപ്പെടും. അവരുടെ തിന്മ കാരണവും നേരെ വിപരീതം സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് സംഘ പരിവര്‍ സര്‍ക്കാര്‍.

Related Articles