Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സുരക്ഷ ; തൊലിപ്പുറമേയുള്ള ചികിത്സ പരിഹാരമല്ല

സ്ത്രീ ശാക്തീകരണവും സ്ത്രീ പീഢനങ്ങള്‍ക്കെതിരെയുള്ള നിയമനടപടികളും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമകാലിക സമൂഹത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രസ്താവനയാണ് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗം ആശാ മിര്‍ജെ നടത്തിയത്. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടാണ് അവര്‍ സംസാരിച്ചതെങ്കിലും പലപ്പോഴും സെക്യുലര്‍ പുരോഗമന വാദികളുടെ വാദങ്ങള്‍ക്ക് എതിരായിരുന്നു ഇതെന്ന് കാണാം. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചും സ്ത്രീകള്‍ ബോധവതികളാകണമെന്നായിരുന്നു അവരുടെ പരാമര്‍ശം. ഇത്തരം ചില നടപടികളാണ് ബലാല്‍സംഗം വിളിച്ചു വരുത്തുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

വസ്ത്രധാരണവും സഞ്ചാരവും ഏതു രീതിയിലുമാവട്ടെ സ്ത്രീകള്‍ പീഢനത്തിനിരയാവരുത് എന്ന വാദത്തെ യുക്തിപൂര്‍വം നേരിടുന്ന സമാനമായ പരാമര്‍ശം കുറച്ചു നാളുകള്‍ക്ക് മുമ്പ് ജസ്റ്റിസ് ശ്രീദേവിയും ഉന്നയിച്ചിരുന്നു. പക്ഷെ ഇത്തരം പരാമര്‍ശങ്ങളെ സ്ത്രീവിരുദ്ധ പ്രസ്താവനയായി വിലയിരുത്തുകയും സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണ് എന്ന് വാദിക്കുകയും ചെയ്യുന്നവര്‍ നിലവിലെ സാമൂഹികാന്തരീക്ഷത്തിനും സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ക്കും നേരെ കണ്ണടച്ചാണ് സംസാരിക്കുന്നത്.

ഡല്‍ഹി സംഭവത്തില്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തിറങ്ങിയ യുവതികള്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളിലെ ചില മുദ്രാവാക്യങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ‘Don’t rape us, but don’t say how to dress’.

ഈ വിഷയത്തില്‍ അരുന്ധതി റോയ് നടത്തിയ പരാമര്‍ശം ഇതിലേക്ക് ചേര്‍ത്ത് വായിക്കേണ്ടതാണ്. തൊലിപ്പുറമേയുള്ള ചികിത്സയല്ല സ്ത്രീ സുരക്ഷയുടെ വിഷയത്തില്‍ നടക്കേണ്ടത്. കാരണമെന്തന്നറിഞ്ഞു കൊണ്ടുള്ള ആഴത്തിലുള്ള ചികിത്സയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് സ്ത്രീ സുരക്ഷിത രാഷ്ട്രമാണെന്നിരിക്കെ മദ്യവും അശ്ലീല ദൃഷ്യങ്ങളും ഒരു വശത്ത് അരങ്ങു തകര്‍ക്കുമ്പോള്‍ സമയത്തെ കുറിച്ചും വസ്ത്രധാരണ രീതിയെ കുറിച്ചും സ്ത്രീകള്‍ ബോധവതികളാകണമെന്നത് നിലവിലെ സാഹചര്യങ്ങളെ മനസ്സിലാക്കി കൊണ്ടുള്ള പ്രസ്താവനയാണ്.

Related Articles