Current Date

Search
Close this search box.
Search
Close this search box.

ടൂറിസം മേഖലയില്‍ സഹകരിക്കാന്‍ ഖത്തറും കുവൈത്തും തമ്മില്‍ ധാരണയായി

കുവൈത്ത് സിറ്റി: വിനോദസഞ്ചാര മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കുവൈത്തും ഖത്തറും തമ്മില്‍ ധാരണയായി. ഖത്തര്‍ ടൂറിസം ജനറല്‍ കമ്മിഷനും കുവൈത്ത് വിവര സാങ്കേതിക വകുപ്പും ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ടൂറിസം മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ധാരണയായത്. പരസ്പരം അനുഭവങ്ങളും വിവരങ്ങളും കൈമാറാനും അതിനായുള്ള അടിത്തറ പാകാനും അതിനായുള്ള ആസൂത്രണവും വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

ബുധനാഴ്ച കുവൈത്ത് സിറ്റിയില്‍ വച്ചു നടന്ന ചടങ്ങില്‍  ഖത്തര്‍ ടൂറിസം ആക്റ്റിങ് ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിമും കുവൈത്ത് ടൂറിസം അണ്ടര്‍ സെക്രട്ടറി ജാസിം അല്‍ ഹബീബും തമ്മിലാണ് കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രോഗ്രാം മെറ്റീരിയലുകള്‍,പരസ്യങ്ങള്‍,പ്രഖ്യാപനങ്ങള്‍,സംയുക്ത പ്രസ്താവനകള്‍ എന്നിവ കരാറിന്റെ കീഴില്‍ വരും. ഖത്തറിലെയും കുവൈത്തിലെയും ടൂറിസം കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് പര്‌സപരം സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറെ വര്‍ഷത്തെ സംയുക്ത കരാറിന്റെ ഫലമാണ് പുതിയ നീക്കമെന്നും ഇത് മേഖയിലെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനും കരാര്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles