Current Date

Search
Close this search box.
Search
Close this search box.

ഈര്‍ക്കിലി കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ അവസാനത്തെ തലമുറ..

എത്രവേഗമാണ് കാലങ്ങള്‍ മുന്നിലേക്കൊഴുകിപ്പായുന്നത്..
ആര്‍ക്കും ഒന്നിനും പിടിതരാതെ ലോകവും നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്നു..
ഇന്നലത്തെ സ്വപ്‌നങ്ങളിന്ന് യാഥാര്‍ഥ്യങ്ങളാണ്..
ഇന്നലെ നമ്മള്‍ കിനാവില്‍ പോലും  കാണാത്ത എന്തെല്ലാമാണ് ഇന്നിങ്ങനെ അല്‍ഭുതങ്ങളായി മുന്നിലൂടെ മിന്നി നീങ്ങുന്നത്..
കാലങ്ങളെ, അതിന്റെ ദ്രുതഗതിയിലുള്ള മുന്നോട്ടായലുകളെ സുന്ദരമായി വരഞ്ഞ നോവലാണ് സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം..
ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം നടക്കുന്ന ഒരു രചനാനിര്‍മ്മിതി..
ഒവി വിജയന്റെ ധര്‍മ്മപുരാണം പോലെ..
എന്‍ പി മുഹമ്മദിന്റെ ഹിരണ്യകശിപു പോലെ..
എം. സുകുമാരന്റെ ഉള്ളുലക്കുന്ന കഥകള്‍ പോലെ…

നായകന്‍ ജിതേന്ദ്രനെ പറ്റി അതില്‍ പറയുന്നു….

അഛന്‍മാര്‍ സങ്കല്‍പ്പിക്കുക കൂടി ചെയ്തിട്ടില്ലാത്ത വസ്തുക്കള്‍ മക്കള്‍
സുഗമമായി കൈകാര്യം ചെയ്ത് തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു അയാളുടെ കൗമാരവും
യൗവ്വനവും..
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ ..
ടെലിവിഷനും അതിന്റെ റിമോട്ട് കണ്‍ട്രോളറും..
മൊബൈല്‍ ഫോണ്‍ …
കമ്പ്യൂട്ടറും അതിന്റെ അനന്തസാധ്യതകളും..
നാല് വശങ്ങളില്‍ മാത്രമല്ല.. മുകളിലും താഴെയും കൂടി
അയല്‍ക്കാരെ സൃഷ്ടിച്ച കൂറ്റന്‍ ഫ്‌ളാറ്റുകള്‍ ..
അതിനുള്ളില്‍ യന്ത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ചൂലൂ മുതല്‍ ചിരവ വരെയുള്ള വീട്ടുസാമഗ്രികള്‍ ….
തെങ്ങുകള്‍ സൗജന്യമായി വീഴ്ത്തിക്കൊടുത്ത വെള്ളയ്ക്കകളില്‍
ഈര്‍ക്കിലി കയറ്റിയുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍
കുട്ടിക്കാലത്തെ സന്തോഷിപ്പിച്ച അവസാനത്തെ തലമുറയും അയാളുടേതായിരുന്നു ‘

*********************************************************

പുതിയ കാലത്തെ കഥകളില്‍ നിറയെ ഫേസ്ബുക്കുണ്ട്…
അതിലെ പ്രഭാതങ്ങളും പാതിരാവുകളുമുണ്ട്….
അതിലെ ശാന്തിയും അശാന്തിയുമുണ്ട്…..

യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് അര്‍ഷാദ് ബത്തേരി. അദ്ദേഹത്തിന്റെ കുതിരക്കാലുകള്‍ എന്ന കഥയിലെ വാക്കുകളാണ് താഴെ…

‘ഈ ഫേസ്ബുക്കൊക്കെ മടുത്തന്നെ….
ഉള്‍രൂപം മറച്ചുവെക്കുന്നവര്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു മുഖശാലയാണ് ഫേസ്ബുക്ക്…
പുതിയ കാലത്തിന്റെ ഏറ്റവും വലിയ ചിഹ്നമാണത്…
എല്ലാവരും സുഹൃത്തുക്കളാണോ എന്നുചോദിച്ചാല്‍ ആണ്..
എന്നാല്‍ എല്ലാവരും സുഹൃത്തുക്കളല്ലേ എന്ന് ചോദിച്ചാല്‍ അല്ല താനും…
എന്നാല്‍ എല്ലാവരും എല്ലാവരുടേയും സുഹൃത്തുക്കള്‍….
ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.. ഭയവും……
ആര് ആരുടെയൊക്കെ ശത്രുക്കളാണെന്നും നമുക്കറിയില്ല….
ആര്‍ക്ക് ആരെല്ലാമായി ഗുഢബന്ധമുണ്ടെന്നും അറിയാത്ത കാലം…
പുറമേക്ക് പുളിച്ച ചിരി കത്തിച്ചുവെച്ച് ഉള്ളിലൂടെ കത്തി കയറ്റും അവരുടെ കാലമാണ്… അവരുടെ ഇടയില്‍ ഒരു ലൈക്ക്, ഹായ്, ബൈ…. എന്തൊരു ബോറന്‍ കൂട്ടായ്മ….. എനിക്ക് ഭയം തന്നെയാണ്..’

********************************************************
ജമീല്‍ അഹ്മദിന്റെ (Jameel Ahmed ) ഒജീനം എന്ന കവിത നോമ്പിന്റെ ആത്മാവില്‍ തന്നെ തൊടുന്നു…

ഒജീനം

 

നോമ്പ്‌നോല്‍ക്കുകയാണങ്കില്‍
പഞ്ചസാരപ്പാത്രത്തില്‍ വീണാലും
രുചിക്കില്ല മധുരം ഉറുമ്പുകള്‍,
മനുഷ്യനോളം വിശന്നാലും
പച്ച തൊടില്ല മുയലുകള്‍ ,
വെള്ളം കുടിക്കില്ല മീനുകള്‍
എത്രയ്യും പ്രിയപ്പെട്ടത്
വേണ്ടന്നു വയ്ക്കാന്‍ .

 

അജേഷ് വയലിലിന്റെ (Ajesh Vayalil) സൗഹൃദത്തെ കുറിച്ച കവിതയും അതി സുന്ദരം..

വളര്‍ന്നപ്പോള്‍
പാകമാകാതെ പോയ ഉടുപ്പുകള്‍
പോലെയാണ് ചില സൗഹൃദങ്ങള്‍

Related Articles