Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് തുര്‍ക്കി ഭൂകമ്പസാധ്യത മേഖലയാകുന്നത് ?

തിങ്കളാഴ്ച പുലര്‍ച്ചെ തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 5000ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസിയാന്‍ടെപ് നഗരത്തിന് സമീപം തുര്‍ക്കി പ്രാദേശിക സമയം പുലര്‍ച്ചെ 4:17നാണ് ഭൂചലനം ഉണ്ടായത്, അതേ മേഖലയില്‍ തന്നെ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലെ ആഭ്യന്തരയുദ്ധം മൂലവും മറ്റ് സംഘര്‍ഷങ്ങള്‍ മൂലവും പലായനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞ മേഖലയിലെ പ്രധാന നഗരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും പതിറ്റാണ്ടുകള്‍ക്ക് ശേഷം തുര്‍ക്കിയെ ബാധിച്ച ഏറ്റവും വലിയ ഭൂകമ്പത്തില്‍ തകര്‍ന്നു.

സിറിയയിലെ ഇദ്ലിബ്, അലപ്പോ, ലതാകിയ, ടാര്‍ട്ടസ്, ഹാമ എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം നാശനഷ്ടം സൃഷ്ടിച്ചത്. സൈപ്രസ്, ലെബനന്‍, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

തുര്‍ക്കിയില്‍ ഉടനീളം 2,818-ലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയായി സിറിയയില്‍ 5000ത്തോളം പേരും തുര്‍ക്കിയില്‍ 3500 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. തെക്കന്‍ പ്രവിശ്യയായ ഹതേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്.

തുര്‍ക്കി: വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളുടെ സംഗമസ്ഥലം

മൂന്ന് വ്യത്യസ്ത ടെക്‌റ്റോണിക് പ്ലേറ്റുകളുടെ (ഭൂമിയുടെ അന്തര്‍ഭാഗത്തിനു പറയുന്ന പേര്) സംഗമ സ്ഥലമായതാണ് തുര്‍ക്കിയുടെ ഉയര്‍ന്ന ഭൂകമ്പ പ്രവണതയ്ക്ക് കാരണം. ഭൂമിയുടെ അന്തര്‍ഭാഗത്തെ ഏറ്റവും പുറംചട്ട നിര്‍മ്മിക്കുന്ന ഈ ഭൂപ്രദേശങ്ങള്‍ നിരന്തരം ചലിക്കുകയും പരസ്പരം ഇടിക്കുകയും ചെയ്യുന്നു.

ഭൂകമ്പങ്ങള്‍ മിക്കപ്പോഴും സംഭവിക്കുന്നത് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ വലിയ ഒടിവുകളുള്ള ഫലകത്തിന്റെ തെറ്റായ വരികളിലാണ്.
തുര്‍ക്കിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് അനറ്റോലിയന്‍ ടെക്‌റ്റോണിക് പ്ലേറ്റിലാണ്, ഇതില്‍ പ്രധാന ഭാഗങ്ങള്‍ യുറേഷ്യന്‍, ആഫ്രിക്കന്‍ പ്ലേറ്റുകളിലും ചെറിയ ഭാഗം അറേബ്യന്‍ പ്ലേറ്റുകള്‍ക്കും ഇടയിലാണുള്ളത്.

പ്ലേറ്റുകള്‍ പരസ്പരം എതിര്‍ത്തും താഴെയുമായി ചലിക്കുമ്പോള്‍ ഘര്‍ഷണം മൂലം രണ്ട് പ്ലേറ്റുകള്‍ക്കിടയിലും ‘നിശ്ചലമാകും’. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഒടുവില്‍ ഈ പ്ലേറ്റുകള്‍ക്ക് അയവുവരുമ്പോള്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ വെള്ളത്തിനടിയില്‍ കൂടിച്ചേരുകയും ഇത് ഭൂകമ്പങ്ങളുടെ രൂപത്തിലോ സുനാമിയുടെ രൂപത്തിലോ അനുഭവപ്പെടുന്ന ഒരു വലിയ അളവിലുള്ള ശക്തമായ ഊര്‍ജ്ജം പുറന്തള്ളുകയും ചെയ്യുന്നു.

തുര്‍ക്കിയുടെ ഭൂകമ്പങ്ങളുടെ ചരിത്രം

തുര്‍ക്കിയുടെ സ്ഥാനം ഈ മൂന്ന് ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയില്‍ ഒത്തുചേരുന്നതാണ് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആവര്‍ത്തിച്ചുള്ള വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമായത്. 1939 ഡിസംബറില്‍ കിഴക്കന്‍ തുര്‍ക്കിയിലെ എര്‍സിങ്കാന്‍ നഗരത്തിന് സമീപം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 30,000-ത്തിലധികം ആളുകളാണ് മരിച്ചത്.

4,000-ത്തിലധികം മരണങ്ങള്‍ക്ക് കാരണമായ 1976ലെ കിഴക്കന്‍ വാന്‍ പ്രവിശ്യയിലുണ്ടായ കാല്‍ഡിറാന്‍-മുറാദിയെ ഭൂകമ്പം ഉള്‍പ്പെടെ തുടര്‍ന്നുള്ള ദശകങ്ങളില്‍ നിരവധി ഭൂചലനങ്ങള്‍ ഉണ്ടായി. 1939ലെ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഭൂകമ്പമാണ് 1999 ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ നഗരമായ ഇസ്മിറ്റില്‍ മര്‍മര മേഖലയില്‍ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇതില്‍ 17,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 43,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റിയുടെ (എ.എഫ്.എ.ഡി) കണക്കനുസരിച്ച് 2022ലെത്തിനില്‍ക്കുമ്പോള്‍ തുര്‍ക്കിയില്‍ 22,000 ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1999ന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും തീവ്രമായ ഭൂകമ്പമാണ് തിങ്കളാഴ്ചത്തെ ഭൂകമ്പം. പ്രദേശത്ത് വ്യാഴാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതിനാലാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവലംബം: middleeasteye.net

Related Articles