Current Date

Search
Close this search box.
Search
Close this search box.

ഇത് ഒടുക്കത്തിന്റെ തുടക്കമോ? ഫലസ്തീന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെന്ത്?

വര്‍ഷം 2007, ഗസ്സയുടെ നിയന്ത്രണത്തിനു വേണ്ടി മഹ്‌മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി ഹമാസ് ഏറ്റുമുട്ടി.
2006-ലെ ഫലസ്തീന്‍ നിയമനിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫതഹ് പരാജയപ്പെട്ടു, ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അസന്തുഷ്ടനായ ഫതബ് വിജയികളായ ഹമാസിനെ ആക്രമിച്ചു.

ഇത്‌കൊണ്ട് ഒരു രാഷ്ട്രീയ പിളര്‍പ്പ് മാത്രമല്ല ഉണ്ടായത്, ഭൂമിശാസ്ത്രപരമായ ഒരു ശിഥിലീകരണവും സംഭവിച്ചു. ഫലസ്തീനികള്‍ ഫലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും ഹമാസിന്റെ കീഴിലുള്ള ഗാസയിലേക്കുമായി രണ്ടായി പിരിഞ്ഞു. അന്നുമുതല്‍, ഫലസ്തീനികളുടെ രാഷ്ട്രീയ ഭാവി എന്നത്തേക്കാളും കൂടുതല്‍ അനിശ്ചിതത്വത്തിലായപ്പോള്‍ വരെ മേഖലയിലെ തല്‍സ്ഥിതി മരവിച്ചുകിടക്കുകയായിരുന്നു.

ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഗസ്സ മുനമ്പിലെ നിലവിലെ ബോംബാക്രമണത്തിനും കര ആക്രമണത്തിനും കാരണമായി ഇസ്രായേല്‍ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞത് സായുധ സംഘമായ ഹമാസിനെ പുറത്താക്കുക എന്നതായിരുന്നു. ഇസ്രയേല്‍ വിജയിച്ചാല്‍, പ്രതിസന്ധിയിലായ ഗസ്സ മുനമ്പിലേക്ക് പി.എയുടെ തിരിച്ചുവരവ് ഒരു സാധ്യതയായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. എന്നാല്‍ പി.എ തിരിച്ച് വരുമോ? അവര്‍ക്ക് അതിന് കഴിയുമോ ?

ഹമാസിന്റെ കീഴിലുള്ള ഗസ്സ

ഹമാസിന്റെ കീഴില്‍, ഗസ്സ മുനമ്പ് ഇസ്രായേല്‍ ഉപരോധിക്കുകയും പാപ്പരാകുകയും കഴിഞ്ഞ 17 വര്‍ഷത്തിനിടെ അഞ്ച് തവണ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ഈ ആക്രമണത്തില്‍, ഫലസ്തീന്‍ രാഷ്ട്രീയ ഭാവി കൂടുതല്‍ അസ്ഥിരപ്പെട്ടു. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാലാണ് ഒക്ടോബര്‍ ഏഴിന് ഗസ്സ മുനമ്പില്‍ സമ്പൂര്‍ണ ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേല്‍ പറഞ്ഞത്.

ഇസ്രായേലിന്റെ നിരന്തര റെയ്ഡുകളും കുടിയേറ്റക്കാരുടെ അക്രമങ്ങളും അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വിപുലീകരണങ്ങളും കാരണമാണ് ഒക്ടോബര്‍ 7ന് തങ്ങള്‍ മിന്നല്‍ ആക്രമണം ആരംഭിച്ചതെന്നാണ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസത്ത് അല്‍-റാഷിഖ് പറഞ്ഞത്. ‘ഈ നിരന്തരമായ ആക്രമം ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് ഞങ്ങള്‍ ഇസ്രായേലിനും അന്താരാഷ്ട്ര സമൂഹത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു, പക്ഷേ അവര്‍ അത് ചെവിക്കൊണ്ടില്ല,’ അല്‍-റാഷിഖ് അല്‍ ജസീറയോട് പറഞ്ഞു.

അല്‍-അഖ്സ മസ്ജിദിലെ നുഴഞ്ഞുകയറ്റം, ആയിരക്കണക്കിന് ഫലസ്തീനികളെ അന്യായമായി തടവിലാക്കല്‍, ഗസ്സയിലെ ഉപരോധം എന്നിവയെല്ലാം ഈ ആക്രമണത്തിന് ഒരു പങ്കുവഹിച്ചു. ഹമാസിനെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു കഴിഞ്ഞാല്‍ തകര്‍ന്ന പ്രദേശം പി.എ ഏറ്റെടുക്കണമെന്ന് യു.എസ് നിര്‍ദ്ദേശിച്ചു.

ഇതുവരെ, ഇസ്രായേല്‍ ഇത് അംഗീകരിക്കുന്നില്ല, എന്നാല്‍ പി.എയെക്കുറിച്ച് ഫലസ്തീനികള്‍ എന്താണ് ചിന്തിക്കുന്നത്? അവര്‍ക്ക് ഗസ്സയിലേക്ക് മടങ്ങാന്‍ കഴിയുമോ ? ഹമാസിനെ തകര്‍ക്കാന്‍ കഴിയുമോ?

ഗൂഢാലലോചന VS ഏറ്റുമുട്ടല്‍

ഫലസ്തീനിയന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രബലരായ രണ്ട് കക്ഷികള്‍ തമ്മിലുള്ള ഭിന്നതയുടെ പ്രധാന കാതല്‍ ഫലസ്തീന്‍ ലക്ഷ്യത്തോടുള്ള അവരുടെ വ്യത്യസ്ത സമീപനങ്ങളാണ്. ഇസ്രായേലുമായുള്ള സഹകരിച്ച് മുന്നോട്ടുപോകുന്നതിനാണ് ഫത്തഹ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരായ പി.എയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇസ്രായേലിനെ സൈനികമായി നേരിടുക എന്നതാണ് ഹമാസിന്റെ നിലപാട്.

‘നമുക്ക് ഒന്നും ചെയ്യാനില്ല,’ എന്ന പി.എയുടെ നിലപാട് തോല്‍വിയുടെ സ്വരമാണെന്നാണ് രാഷ്ട്രീയ നിരീക്ഷനായ അബൂദ് ഹമായില്‍ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ് വെസ്റ്റ് ബാങ്കിലെ പി.എയുടെ പിന്തുണയുടെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ചില ഫതഹ് വിഭാഗങ്ങള്‍ വെസ്റ്റ് ബാങ്കിലെ സായുധ പോരാട്ടത്തില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ ഫതഹ് പ്രസ്ഥാനം പി.എയേക്കാള്‍ സ്വാധീനമുള്ളതും വൈവിധ്യം നിറഞ്ഞതുമാണ്.

ഗസ്സയില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ഫതഹ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. അബ്ബാസിനോടും 10 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസത്തിലായിരുന്ന മുന്‍ ഫതഹ് നേതാവ് മുഹമ്മദ് ദഹ്ലനോടും ഉള്ള പിന്തുണയുടെ അടിസ്ഥാനത്തില്‍ അതിന്റെ അനുയായികള്‍ ഭിന്നിച്ചിരിക്കുന്നുവെന്നും ഹമായില്‍ പറഞ്ഞു.

പി.എയ്ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുണ്ട് കൂടാതെ ഫണ്ടിംഗും നികുതി വരുമാനവും ലഭിക്കുന്നുമുണ്ട്.ഇസ്രായേല്‍ റെയ്ഡുകളും അറസ്റ്റുകളും നടത്തുമ്പോള്‍ ഒഴികെ, അതിന്റെ പ്രദേശത്തെ സുരക്ഷ നിയന്ത്രിക്കുന്നതും സൈദ്ധാന്തികമായി ഇസ്രായേലിനെ ദൈനംദിന ഫലസ്തീന്‍ ജീവിതവുമായി ഇടപഴകുന്നതിനെ അവര്‍ ഒഴിവാക്കുകയും ചെയ്യുന്നുവെന്നും ഹമായില്‍ പറഞ്ഞു.

യുദ്ധാനന്തര ചോദ്യം

ഹമാസുമായി ഐക്യമുണ്ടാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഫതഹ് ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു, അതിനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ‘ദേശീയമായ സംവാദത്തിലൂടെ, സ്വയം ഭരണത്തിലേക്കുള്ള സമവായത്തിലേക്ക് എത്താം. നമ്മുടെ ലക്ഷ്യത്തെ എങ്ങനെ നയിക്കാം, അത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം എന്നതില്‍ ഞങ്ങള്‍ ഒരു സമവായത്തിലെത്തും,’ ഫതഹ് വക്താവും അതിന്റെ പാര്‍ലമെന്ററി ബോഡിയായ റെവല്യൂഷണറി കൗണ്‍സില്‍ അംഗവുമായ ജമാല്‍ നസല്‍ പറഞ്ഞു.
പറയുന്നതനുസരിച്ച്,

ഒരു ഏകീകൃത ഫലസ്തീനിയന്‍ അസ്തിത്വമാണ് യു.എസിന്റെ പ്രഖ്യാപിത ലക്ഷ്യം, പ്രത്യേകിച്ചും, യുദ്ധാനന്തരം ഗസ്സയുടെ ഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍. ഈ സഖ്യം ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും നിയന്ത്രിക്കുകയും ഇസ്രായേലിന്റെ അസ്തിത്വം അംഗീകരിക്കുകയും ഇസ്രായേലുമായി ഓസ്ലോ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യും, 1990കളില്‍ ഇസ്രായേലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പിഎല്‍ഒ) തമ്മിലുള്ള കരാറുകളെ പരാമര്‍ശിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സൗഫാന്‍ സെന്ററിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ കെന്നത്ത് കാറ്റ്സ്മാന്‍ പറഞ്ഞു. ചര്‍ച്ചകള്‍ നിര്‍ത്തിയ ഇടത്തേക്ക് മടങ്ങുക എന്നതാണ് ലക്ഷ്യമെന്ന് ഞാന്‍ കരുതുന്നു- കാറ്റ്സ്മാന്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിച്ചതിന് ശേഷം ദ്വിരാഷ്ട്ര പരിഹാരം പിന്തുടരണമെന്ന് ഫ്രഞ്ച്-ഫലസ്തീന്‍ രാഷ്ട്രീയകാര്യ വിദഗ്ധന്‍ റാഫേ ജബാരി പറഞ്ഞു.
എന്നാല്‍ ഓസ്ലോ ഉടമ്പടിക്ക് പകരമായി ഒരു പുതിയ കരാര്‍ ഉണ്ടാക്കണമെന്നും കാരണം ആ പ്രക്രിയയില്‍ ഫലസ്തീനികള്‍ വളരെയധികം ഇളവുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല, ഹമാസിനെ അവര്‍ ആഗ്രഹിക്കുന്നതുപോലെ പുറത്താക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും ഫലസ്തീന്‍ സമൂഹത്തിന്റെ ഭാഗമാണ് ഹമാസ്. അവര്‍ക്ക് ഹമാസിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ ഒരു രാഷ്ട്രീയ വിഭാഗം മാത്രമല്ല, അവര്‍ക്ക് ഫലസ്തീന്‍ ഭൂമി തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുനഃക്രമീകരിക്കാന്‍ കഴിയില്ലെന്ന് ഹമാസ് സമ്മതിക്കുന്നുണ്ട്. ഹമാസ് നിലനില്‍ക്കും, ഹമാസിന് ശേഷം വരുന്നതും ഹമാസ് തന്നെ ആയിരിക്കും,’ അല്‍-റാഷിഖ് പറഞ്ഞു. ആരാണ് തങ്ങളെ ഭരിക്കേണ്ടതെന്ന് യു.എസോ ഇസ്രായേലോ പറഞ്ഞാല്‍ ഫലസ്തീനികള്‍ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലി ടാങ്കിന് മുകളിലൂടെ ഗസ്സയില്‍ പ്രവേശിക്കുന്ന ഒരു സംഘത്തെ ഫലസ്തീന്‍ ജനത ഒരിക്കലും അംഗീകരിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഹമാസിനെ ഉന്മൂലനം ചെയ്യുക അസാധ്യമായതിനാല്‍, യുദ്ധാനന്തര ചര്‍ച്ചകളില്‍ ഈ ഗ്രൂപ്പിനെ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് മറ്റൊരു നിരീക്ഷകനായ ജബാരി പറഞ്ഞു. സമീപകാല സംഘട്ടനങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ അമേരിക്ക അടക്കമുള്ള പുറമെ നിന്നുള്ള ശക്തികള്‍ ദയനീയ പരാജയങ്ങളാണെന്നും ജബാരി കൂട്ടിച്ചേര്‍ത്തു.

പി.എയുടെ ജനപ്രീതി കുറയുന്നു

വെസ്റ്റ്ബാങ്കിലെ പി.എയുടെ ഗവണ്‍മെന്റിനെ ഫലസ്തീനികളും ഇസ്രായേലുമായുള്ള ഒത്തുകളിയായാണ് പലരും കാണുന്നു. രണ്ട് പതിറ്റാണ്ടോളം അധികാരത്തിലിരുന്നിട്ടും സമാധാന പ്രക്രിയകളൊന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതില്‍ ദുര്‍ബലനായ അബ്ബാസിന്റെ നിലപാടിലാണ് നിരാശയുടെ ഭൂരിഭാഗവും. കുടിയേറ്റ വിപുലീകരണം മുതല്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണം വരെയുള്ള ഇസ്രായേലിന്റെ ക്രൂരതകള്‍ക്കെതിരെ അദ്ദേഹം വേണ്ടത്ര സംസാരിത്തച്ചിട്ടില്ലെന്നും വിമര്‍ശകര്‍ പറയുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പി.എ സുരക്ഷാ പരിശീലനങ്ങളും ക്രൂരമാണെന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

‘ഫലസ്തീന്‍ സുരക്ഷാ സേനയുടെയോ ഉദ്യോഗസ്ഥരുടെയോ സാധാരണ വ്യക്തികളുടെയോ നീക്കങ്ങള്‍ക്ക് ചിലപ്പോള്‍ അധിനിവേശ ശക്തിയുമായി സുരക്ഷാ ഏകോപനം വേണ്ടിവരും’ നിരീക്ഷകനായ നസല്‍ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ പി.എ ഭരിക്കുന്ന എല്ലാ കാര്യങ്ങളും ‘ഇസ്രായേലുമായി ഏകോപിപ്പിക്കേണ്ടതുണ്ട്’. എന്നാല്‍, ‘ഇസ്രായേലുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലാത്ത ഒരു വിമോചന പ്രസ്ഥാനമാണ്’ ഫതഹ് എന്ന് പറഞ്ഞ നസല്‍ ഫതഹിനെ പി.എയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

പി.എയില്‍ നിരാശയുണ്ടെങ്കിലും, ഇസ്രായേല്‍ ആക്രമണത്തിന്റെ ആഘാതം പേറുന്ന ഫലസ്തീനികള്‍ ഹമാസിന്റെ നടപടികളില്‍ കൂടുതല്‍ അതൃപ്തിയുള്ളവരായിരിക്കുമെന്നാണ് കാറ്റ്‌സ്മാന്‍ പറഞ്ഞത്. എന്നിരുന്നാലും, എല്ലായിടത്തും ഫലസ്തീനികള്‍ ഹമാസിനെ കൂടുതല്‍ പിന്തുണയ്ക്കുന്നു. അധിനിവേശത്തെ ചെറുക്കാന്‍ ഹമാസ് പ്രവര്‍ത്തിക്കുന്നതായി അവര്‍ കാണുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫലസ്തീനികള്‍ക്കുള്ള ആഗോള പിന്തുണ വര്‍ദ്ധിച്ചു.-അല്‍-റെഷാഖ് പറഞ്ഞു.

 

‘ഒടുക്കത്തിന്റെ തുടക്കം’ ?

ഫലസ്തീനികള്‍ക്കിടയില്‍ പി.എയ്ക്കുള്ള സമ്മിശ്ര പിന്തുണയോടെ, ഗസ്സ ഭരിക്കാന്‍ അവര്‍ തിരിച്ചുവരാനുള്ള സാധ്യത എന്താണ് ?
ഹമാസിന്റെ ഭരണം ഉണ്ടായിരുന്നിട്ടും, ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും ബാങ്കിംഗ് സംവിധാനവും പോലുള്ള ജീവിതത്തിന്റെ ചില ഘടകങ്ങള്‍ പി.എ ഇതിനകം തന്നെ ഗസ്സയില്‍ നടത്തുന്നുണ്ടെന്ന് നസല്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഭാവിയില്‍ ഹമാസിനെ പുറത്താക്കുന്നതിനെ ഫതഹ് പ്രസ്ഥാനം എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗസ്സയിലെ ഇസ്രയേലി സൈനിക നടപടികളോട് ഞങ്ങള്‍ക്ക് യോജിപ്പില്ല, നമ്മുടെ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആരംഭിച്ച ഈ ഭീകരമായ ആക്രമണത്തിന്റെ ഫലം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല,” നസല്‍ പറഞ്ഞു. എന്നിരുന്നാലും, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പാത ഉറപ്പുനല്‍കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ, ആരാണ് തങ്ങളെ ഭരിക്കുന്നത് എന്ന് തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ ആണെന്ന് ഫതഹിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ പി.എയുടെ തിരിച്ചുവരവിനായി യു.എസ് ഇപ്പോഴും ഇടപെടല്‍ തുടരുകയാണ്, എന്നാല്‍, പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിന് ഈ തന്ത്രത്തിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ട്, ഹമായേല്‍ പറഞ്ഞു. ഒന്നാമതായി, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിലൂടെ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൊടുക്കുകയാണ് ഇതിലൂടെ, അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ ഒക്ടോബര്‍ 7 ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സഖ്യകക്ഷിയായ അമേരിക്കയെ ഇതിലൂടെ അനുവദിക്കാന്‍ ആഗ്രഹിക്കുന്നു. ഹമായേല്‍ പറയുന്നതനുസരിച്ച്, തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ തങ്ങളുടെ വശത്ത് നിര്‍ത്താന്‍ വൈറ്റ് ഹൗസും ആഗ്രഹിക്കുന്നു,
പ്രത്യേകിച്ചും അറബ് രാജ്യങ്ങള്‍ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കാന്‍ തങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നുണ്ടെന്ന് തങ്ങളുടെ പൗരന്മാരോട് പറയാന്‍ ശ്രമിക്കുന്നതിനിടെ.

എന്നിരുന്നാലും, ഹമാസ് പരാജയപ്പെട്ടാല്‍ മാത്രമേ പി.എ ഗസ്സ ഏറ്റെടുക്കൂ. അതിന്റെ ഫലം പ്രവചിക്കാന്‍ വളരെ നേരത്തെ തന്നെ കഴിയും.
അതേസമയം, സിവിലിയന്‍മാര്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ ദിശാബോധമില്ലാത്ത ആക്രമണത്തില്‍ ഹമാസിന് ബലഹീനത കാണുന്നു.

‘ഒക്ടോബര്‍ 7-ന് തോല്‍വിയുടെ വലിപ്പം ഇസ്രായേലിനെ മനസ്സിനെ ഉലക്കുകയും ഇസ്രായേല്‍ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പ്രഹരമാവുകയും ചെയ്തു- അല്‍-റെഷാഖ് പറഞ്ഞു. ‘ഒക്ടോബര്‍ 7 ന് ഖസ്സാം ബ്രിഗേഡുകളുമായി ഏറ്റുമുട്ടിയപ്പോള്‍ ഇസ്രായേല്‍ യുദ്ധക്കളത്തില്‍ പരാജയപ്പെട്ടു, ഗസ്സയില്‍ യഥാര്‍ത്ഥ ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ ഇതുവരെ കഴിയാത്തതിനാല്‍ അവര്‍ പരാജയപ്പെടുകയാണ്.

ഹമാസിനെ പുറത്താക്കാന്‍ ഇസ്രായേലിന് സാധിക്കാത്ത സാഹചര്യത്തില്‍ രണ്ട് ഫലസ്തീന്‍ രാഷ്ട്രീയ ഗ്രൂപ്പുകള്‍ തമ്മിലുള്ള വിള്ളല്‍ രൂക്ഷമാകുമെന്നും ഹമായേല്‍ പ്രവചിച്ചു. ഇസ്രയേലിനെതിരെ പോരാടുന്നതിന് ഫലസ്തീനികളുടെ വീരനായകനായി ഹമാസ് നിലകൊള്ളും, വര്‍ഷങ്ങളായി ഇസ്രായേലുമായി സഹകരിച്ചതിന്റെ പേരില്‍ പി.എ ദുര്‍ബലമാവുകയും ചെയ്യും. ഇത് വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ പ്രവര്‍ത്തനത്തിന് പ്രചോദനമാകുന്ന തരത്തില്‍ പി.എ ദുര്‍ബലമായേക്കും. ഇത് വെസ്റ്റ് ബാങ്കിലെ ഗ്രൂപ്പിന്റെ നിയന്ത്രണം കൂടുതല്‍ നഷ്ടപ്പെടുത്തിയേക്കും അതിനാല്‍ തന്നെ ‘ഇത് പി.എയുടെ അവസാനത്തിന്റെ തുടക്കമാകാം,’ ഹമായില്‍ പറഞ്ഞു.

 

അവലംബം: അല്‍ജസീറ

 

Related Articles