Current Date

Search
Close this search box.
Search
Close this search box.

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ബോംബെ ഹൈക്കോടതി വിധി മുസ്ലീങ്ങൾക്ക് ബാധകമല്ല

ആദ്യവിവാഹം നിയമപരമായി വേർപിരിയാത്ത സാഹചര്യത്തിൽ രണ്ടാം വിവാഹം കഴിച്ച ഒരു അക്കാഡമീഷ്യനെതിരെ സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയിൽ ബോംബെ ഹൈക്കോടതി അടുത്തിടെ പ്രക്ഷുബ്ധമായ ഒരു വിധി പുറപ്പെടുവിച്ചു. ആഗസ്റ്റ് 24ന് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ചത്. ആദ്യവിവാഹം നിയമപരമായി നിലവിലുണ്ടായിരിക്കെ ആരെങ്കിലും വീണ്ടും വിവാഹിതനാകുകയാണെങ്കിൽ അത് ദ്വിഭാര്യത്വവും (അതായത് ഒരേ സമയം രണ്ട് ഇണകളുണ്ടാകുമെന്നർത്ഥം) ബലാത്സംഗവും ആകുമെന്ന് ജഡ്ജിമാരുടെ വിധിയിൽ പറയുന്നു. അതിനാൽ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത പരാതി കാരണം ഇന്ത്യൻ നിയമം സെക്ഷൻ 376 പ്രകാരം ബലാത്സംഗം, സെക്ഷൻ 494 പ്രകാരം ദ്വിഭാര്യാത്വം എന്നീ കുറ്റങ്ങൾക്ക് പ്രതികൾ വിചാരണ നേരിടേണ്ടിവരും.

ആദ്യ വിവാഹം വേർപെടുത്താതെയുള്ള രണ്ടാം വിവാഹം

2006 ഫെബ്രുവരിയിൽ തന്റെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് 2014 ജൂണിലാണ് ഇദ്ദേഹം തന്നെ വിവാഹം കഴിച്ചതെന്ന് രണ്ടാം ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും തുറന്ന് പറഞ്ഞു.

ആദ്യ വിവാഹം സാധുവായിരിക്കെ തന്നെ ബോധപൂർവ്വം രണ്ടാമതും വിവാഹം കഴിച്ച പരാതിക്കാരൻ തെറ്റായ വാഗ്ദാനങ്ങൾ നൽകിയെന്നും ആയതിനാൽ ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാത്സംഗമാണെന്നും അവർ പറഞ്ഞു. അവരുടെ ഈ പ്രസ്താവന യഥാർത്ഥ്യമാണെന്നാണ് കേസ് പഠിച്ച ജഡ്ജിമാരുടെ നിഗമനം.

മറുവശത്ത് പ്രതിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ പരാതിക്കാരിയായ രണ്ടാം ഭാര്യയ്ക്ക് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വാദിച്ചു. അദ്ദേഹം തന്റെ രണ്ടാം വിവാഹം മറച്ചുവെക്കാത്തതിനാൽ സെക്ഷൻ 376 ന്റെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു ബന്ധം എന്നും പ്രതിഭാഗം പറഞ്ഞു. എന്നാൽ, ആദ്യവിവാഹം നിയമപരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടാം വിവാഹത്തിലൂടെ ശാരീരികബന്ധം സ്ഥാപിക്കാൻ ഹിന്ദു നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

സെക്ഷൻ 376-ന്റെ വ്യത്യസ്ത വ്യാഖ്യാനം

ബോംബെ ഹൈക്കോടതി വിധി അമ്പരപ്പിക്കുന്നതായി തോന്നുമെങ്കിലും ആദ്യ വിവാഹം ഇപ്പോഴും നിയമപരമായി സാധുതയുള്ളതിനാൽ തികച്ചും നിയമാനുസൃതമായ രണ്ടാം വിവാഹം ഇന്ത്യൻ നിയമപ്രകാരം അസാധുവാകുകയും ബലാത്സംഗത്തിന് തുല്യമാവുകയും ചെയ്യുന്നതാണ്.

ബലാത്സംഗവും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അത്തരം കേസുകളിൽ പരാതിക്കാരൻ യഥാർത്ഥത്തിൽ ഇരയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ അതോ ദുരുദ്ദേശ്യങ്ങളുണ്ടോ എന്ന് വളരെ സൂക്ഷ്മമായി പരിശോധിക്കണം. കൂടാതെ തന്റെ കാമത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണോ ഇത്തരത്തിൽ തെറ്റായ വാഗ്ദാനം നൽകിയതെന്നും അന്വേഷണം നടത്തണം. അങ്ങനെയെങ്കിൽ രണ്ടാമത്തെ വിവാഹം തട്ടിപ്പിന്റെയും വഞ്ചനയുടെയും പരിധിയിലാണ് പെടുക എന്നായിരുന്നു സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ഡോ. ധ്രുവരം മുരളീധർ സോണാർ വി. എ.കെ. സിക്രി, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് വിധിച്ചത്.

“വാഗ്ദാന ലംഘനവും തെറ്റായ വാഗ്ദാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. കുറ്റാരോപിതനായ വ്യക്തി രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയെ വശീകരിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമല്ല വാഗ്‌ദാനം ചെയ്തതെങ്കിൽ അത്തരം പ്രവൃത്തി ബലാത്സംഗമായി കണക്കാക്കില്ല.”

കുറ്റാരോപിതനോടുള്ള അവളുടെ സ്നേഹവും അഭിനിവേശവും കണക്കിലെടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൾ സമ്മതിച്ചതിന് ചിലപ്പോൾ കേസ് ഉണ്ടാകാം. അല്ലാതെ കുറ്റാരോപിതൻ സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ പേരിലോ അല്ലെങ്കിൽ അയാൾ കുറ്റകൃത്യം നടത്തി എന്ന പേരിലോ ശിക്ഷ നടപ്പിലാക്കാൻ കഴിയില്ല.

അത്തരം കേസുകളെ വ്യത്യസ്തമായി പരിഗണിക്കണം. പരാതിക്കാരന് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അതല്ലെങ്കിൽ അയാൾക്ക് ഗൂഢലക്ഷ്യമുണ്ടെങ്കിൽ അത് ബലാത്സംഗമാണ്. എന്നാൽ കക്ഷികൾ തമ്മിലുള്ള അംഗീകൃത സമ്മതത്തോടെയുള്ള ശാരീരിക ബന്ധം IPC 376 വകുപ്പ് പ്രകാരം കുറ്റകരമാകില്ല.

ഇസ്ലാമിക നിലപാട്

റേഡിയൻസുമായി നടന്ന അഭിമുഖത്തിൽ ശരീഅത്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ മൗലാന റസിയുൽ ഇസ്ലാം നദ്വി പറഞ്ഞു: “ഒരു പുരുഷന് ഒരേസമയം പരമാവധി നാല് ഭാര്യമാരെ വിവാഹം കഴിക്കാൻ ഇസ്ലാം അനുമതി നൽകുന്നുണ്ട്. ആദ്യ ഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിക്കാം. താൻ രണ്ടാം ഭാര്യയെ കല്ല്യാണം കഴിക്കുന്നത് ആദ്യ ഭാര്യയെ അറിയിക്കണമെന്ന് നിർബന്ധമില്ല. മറ്റൊരു വിവാഹത്തിന് ഭർത്താവിനെ അനുവദിക്കുന്നത് ഒരു സ്ത്രീയുടെ ഉടമസ്ഥാവകാശത്തിന് എതിരാണ്. ചില കാരണങ്ങളാൽ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാം. ആദ്യ ഭാര്യയോട് രണ്ടാം വിവാഹം വെളിപ്പെടുത്താത്തത് പുതിയ വിവാഹത്തെ അസാധുവാക്കില്ല.

ഈ വിഷയ കൂടുതൽ വിശദീകരിച്ചുകൊണ്ട് മൗലാന റസീയുൽ ഇസ്ലാം പറഞ്ഞു: “ഒന്നാമത്തെയും രണ്ടാമത്തെയും ഭാര്യയുടെ സാമ്പത്തിക ചിലവുകൾ ഭർത്താവാണ് വഹിക്കേണ്ടത്. പരിശുദ്ധ ഖുർആനിലെ നാലാം അധ്യായം മൂന്നാം വാക്യം ബഹുഭാര്യത്വത്തിനും ക്രിത്യമായ നിബന്ധന വയ്ക്കുന്നുണ്ട് “എന്നാൽ നിങ്ങൾ നീതിമാനാകില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, ഒരാളെ മാത്രം വിവാഹം കഴിക്കുക.” രണ്ട് ഭാര്യമാരുമായും നീതി പുലർത്തണമെന്ന നിബന്ധന വളരെ കർശനമാണ്. ഭർത്താവ് തന്റെ രണ്ട് ഭാര്യമാർക്കും തുല്യ സമയം, വിഭവങ്ങൾ, ശ്രദ്ധ, ദാമ്പത്യാവകാശങ്ങൾ, സാമ്പത്തിക സഹായം മുതലായവ വിനിയോഗിക്കണം. ഇത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്.

ഇന്ത്യൻ മുസ്ലിംകളുടെ നിലപാട്

ബഹുഭാര്യത്വത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിൽ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ വക്താവ് ഡോ. എസ്‌ക്യുആർ ഇല്യാസ് നേരത്തെ റേഡിയൻസിനോട് പറഞ്ഞു: “സുപ്രീം കോടതിയുടെ മുൻ ബെഞ്ച് മുത്തലാഖിനെക്കുറിച്ചുള്ള വിധിന്യായത്തിൽ ബഹുഭാര്യത്വം, നിക്കാഹ് തുടങ്ങി വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങളും കോടതിയുടെ ഇടപെടലിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുത്തലാഖ് ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും മുസ്ലീങ്ങൾക്ക് സുരക്ഷയുണ്ടെന്നും അവരെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്ക് അവരുടെ വ്യക്തിനിയമങ്ങൾ പ്രയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ഭരണഘടന നമുക്ക് നമ്മുടെ മതം ആചരിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നു. ആ നിയമപ്രകാരം വ്യക്തിനിയമങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യൻ മുസ്‌ലിംകൾ അവരുടെ വ്യക്തിനിയമങ്ങളിലുള്ള എല്ലാ തരം ഇടപെടലിനെയും എതിർക്കും. ഇസ്ലാം ബോർഡ് തന്നെ ഇതിനെ ശക്തമായി എതിർക്കുന്നതാണ്.

അത്കൊണ്ട് തന്നെ ദ്വിഭാര്യത്വത്തെ ക്കുറിച്ചുള്ള ബോംബെ ഹൈക്കോടതി വിധി മുസ്ലീങ്ങൾക്ക് ബാധകമല്ല. ഈ വിധി തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഹിന്ദുക്കൾക്കിടയിലെ ദ്വിഭാര്യത്വ വിഷയത്തിൽ വിവിധ വിധിന്യായങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. ഇന്ത്യൻ മുസ്‌ലിംകൾ ജാഗ്രത പാലിക്കുകയും ബഹുഭാര്യത്വം ആചരിക്കാനുള്ള ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശം സംരക്ഷിക്കുകയും വേണം.

വിവ : നിയാസ് പാലക്കൽ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles