ഗുരുവായൂര്‍: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ജില്ലാ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് സെപ്റ്റംബര്‍ 21 ബുധനാഴ്ച്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കും. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമൂഹത്തിന് സമര്‍പ്പിച്ച വിഖായ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആക്സിഡന്റ് കെയര്‍, ആംബുലന്‍സ് സര്‍വ്വീസ്, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം, ലഹരി വിരുദ്ധ പ്രവര്‍ത്തനം, തെരുവില്‍ താമസിക്കുന്നവര്‍ക്കും ചേരിനിവാസികള്ക്കുമുള്ള ഭക്ഷണ, വസ്ത്ര വിതരണം, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണം, മയ്യിത്ത് പരിപാലനം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കല്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപൃതരായ വിഖായ വളണ്ടിയേഴ്സിന് സംസ്ഥാന സമിതി നല്കുന്ന ശാസ്ത്രീയ പരിശീലനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 പേരാണ് നാളെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, വിഖായ ജില്ലാ ചെയര്മാന് ഷാഹു കെ പഴുന്നാന, കണ്‍വീനര്‍ സിറാജ് തെന്നല്‍, കോഡിനേറ്റര്‍ സത്താര്‍ ദാരിമി തുടങ്ങിയവര്‍ അറിയിച്ചു.