കോഴിക്കോട്: കടപ്പുറത്ത് വെച്ച് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിക്കരികില്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവത്യാഗം ചെയ്ത രോഹിത് വെമുല, ജെ.എന്‍.യു വിലെ നജീബ് അഹ്മദ് എന്നിവരുടെ നീതിക്കായി വെത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി എസ്.ഐ.ഒ. നജീബിനെ കണ്ടെത്തുക, രോഹിത് വെമുലക്ക് നീതി ലഭ്യമാക്കുക എന്നീ തലക്കെട്ടുകളില്‍ കെ.എല്‍.എഫിനെ സമീപത്തെ ചുമരുകളില്‍ ഗ്രാഫ്റ്റിവാള് പെയ്ന്റിംഗ് നടത്തിയാണു എസ്.ഐ.ഒ പ്രവര്‍ത്തകര്‍ വെത്യസ്ത രീതിയിലുള്ള പ്രതിഷേധം ഒരുക്കിയത്. രാജ്യത്തെ ഉന്നത കലാലയങ്ങളിലും ക്യാമ്പസുകളിലും ദളിത് മുസ്ലിം പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ എസ്.ഐ.ഒ നടത്തുന്ന ‘Resist institutional Discrimination’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണു പ്രതിഷേധം തീര്‍ത്തതെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീഫ് ഹമീദ് അറിയിച്ചു