Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: എംബസി ഇടപെടണം : യൂത്ത് ഇന്ത്യ

മനാമ: കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ എംബസി ഇടപെടണമെന്ന് യൂത്ത് ഇന്ത്യ ബഹ്റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതിനകം 210 ഇന്ത്യക്കാര്‍ക്ക് ബഹ്റൈനില്‍ വൈറസ് ബാധയേറ്റു. നൂറു കണക്കിന് ആളുകളാണ് ക്വാറന്റൈനില്‍ കഴിയുന്നത്.സാമൂഹിക അകലം പാലിക്കാന്‍ മതിയായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇതില്‍ പലരും കഴിഞ്ഞു കൂടുന്നത്. ഇതിനിടയിലാണ് തൊഴില്‍ പ്രതിസന്ധിയുള്ള പ്രവാസികളുടെ ഭക്ഷണവും താമസവും പ്രയാസകരമാവുന്നത്

പ്രവാസി ക്ഷേമ ഫണ്ട് ഉപയോഗിച്ച്, അധികൃധരുടെ സഹായത്തോടെ പ്രാദേശിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എല്ലാവര്‍ക്കും മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ എംബസി നേതൃത്വം നല്‍കേണ്ടതുണ്ട്. പ്രസിഡന്റ് അനീസ് വി കെ, ജനറല്‍ സെക്രട്ടറി വി എന്‍ മുര്‍ഷാദ് വൈസ് പ്രസിഡന്റ് യൂനുസ് സലിം മീഡിയ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

Related Articles