Current Date

Search
Close this search box.
Search
Close this search box.

യെമന്‍: രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

സന്‍ആ: യെമനിലെ യുദ്ധമുന്നണിയിലുള്ള വിഭാഗങ്ങള്‍ താല്‍ക്കാലികമായി രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് യു.എന്‍ പ്രതിനിധി അറിയിച്ചു. മുസ്ലീംങ്ങളുടെ വിശുദ്ധ മാസമായ റമദാന്‍ മുന്‍നിര്‍ത്തിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാനുമായി ചേര്‍ന്ന വിമത ഹൂതി ഗ്രൂപ്പും തമ്മിലുള്ള യുദ്ധം മൂലം ഇതുവരെയായി പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജിവന്‍ നഷ്ടമാവുകയും അതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണിത്. 2016ലാണ് സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ രാജ്യവ്യാപകമായി അവസാനമായി സമാധാന ചര്‍ച്ച നടന്നത്.

രണ്ട് മാസത്തെ ഉടമ്പടി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് പ്രാബല്യത്തില്‍ വരുമെന്നും കക്ഷികളുടെ സമ്മതത്തോടെ ഇത് പുതുക്കാമെന്നും യു.എന്‍ പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് പറഞ്ഞു.

Related Articles