Current Date

Search
Close this search box.
Search
Close this search box.

യെമന്‍ വീണ്ടും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക്; മുന്നറിയിപ്പുമായി യു.എന്‍

സന്‍ആ: ആഭ്യന്തര യുദ്ധം മൂലം തകര്‍ന്നടിഞ്ഞ യെമന്‍ വീണ്ടും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം വലിയ ദുരന്തമാണ് യെമനില്‍ അനുഭവിക്കാന്‍ പോകുന്നതെന്നാണ് കഴിഞ്ഞ ദിവസം യു.എന്‍ മുന്നറിയിപ്പ് നല്‍കിയത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു മഹാദുരന്തത്തെ നേരിടുകയാണെന്നാണ് യു.എന്‍ ഭക്ഷ്യ സുരക്ഷ പദ്ധതി ഡയറക്ടടര്‍ ഡേവിഡ് ബീസ്‌ലിം ബുധനാഴ്ച യു.എന്‍ സുരക്ഷ കൗണ്‍സിലിന് മുമ്പാകെ പറഞ്ഞത്. ഞങ്ങള്‍ മുന്‍പും ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും വലിയ മാനുഷിക ദുരന്തം നേരിടുന്ന രാജ്യമാണ് യെമന്‍ എന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 30 മില്യണ്‍ ജനങ്ങളില്‍ 80 ശതമാനം സഹായം ആവശ്യമുള്ളവരാണ്. കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം പട്ടിണി കിടന്ന് മരിക്കുന്നത് ഇവിടെ പതിവാണ്.

Related Articles