Current Date

Search
Close this search box.
Search
Close this search box.

ജര്‍മന്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടു യമനികള്‍

സന്‍ആ: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ട യമനിലെ അലി ജാബിര്‍ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ ജര്‍മന്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സഹായകരമാകുന്നതിന് രാജ്യത്ത് താവളമുറപ്പിക്കുന്ന യു.എസ് സൈന്യത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതായി അവരുടെ അഭിഭാഷകര്‍ പറഞ്ഞതായി അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

2102ല്‍ അലി ജാബിര്‍ കുടുംബത്തിലെ അംഗങ്ങളായ സലീം, വലീദ് ബിന്‍ അലി ജാബിര്‍ യമനിലെ ഖശാമിറില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇ.സി.സി.എച്ച്.ആര്‍ (European Center for Constitutional and Human Rights) വ്യക്തമാക്കിയിരുന്നു. അഹ്മദ്, ഖാലിദ് ബിന്‍ അലി ജാബിര്‍ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഇ.സി.സി.എച്ച്.ആര്‍ ആണ് ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ആക്രമണം നടത്തിയത് യു.എസ് അംഗീകരിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ഫ്രാങ്ക്ഫര്‍ട്ടിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിച്ചെയ്യുന്ന യു.എസ് റാംസ്‌റ്റെയ്ന്‍ വ്യോമത്താവളം ഉള്‍പ്പെടെ നിരോധിക്കുന്നതിന് ഇ.സി.സി.എച്ച്.ആറും കുടുംബവും തുടക്കം മുതല്‍ക്കെ ജര്‍മന്‍ സര്‍ക്കാറിനെ നിര്‍ബന്ധിച്ചിരുന്നു. 2020ലെ കോടതി വിധി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Related Articles