Current Date

Search
Close this search box.
Search
Close this search box.

2021ല്‍ യമന്‍ കൂടുതല്‍ മാനുഷിക ദുരന്തത്തിലേക്ക് -ഐ.ആര്‍.സി

സന്‍ആ: 2021ല്‍ വലിയ മാനുഷിക ദുരന്തമാണ് യമന്‍ നേരിടുകയെന്ന് ഐ.ആര്‍.സി (International Rescue Committee). യുദ്ധം നാശം വിതച്ച യമനില്‍ ഏറ്റുമുട്ടല്‍ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലയ്ക്കാത്ത ഏറ്റുമുട്ടല്‍, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായം ലഭ്യമാകാതിരിക്കുക തുടങ്ങിയ പ്രതിസന്ധികള്‍ അടുത്ത വര്‍ഷവും യമനെ ബാധിക്കുമെന്ന് ഐ.ആര്‍.സി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി.

പിന്തുണ ഇപ്പോള്‍ മുമ്പത്തെക്കാള്‍ വലിയ പ്രാധാന്യമര്‍ഹക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് നിലിവിലുള്ളതിനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ആഭ്യന്തര-പ്രാദേശിക-അന്താരാഷ്ട്ര പ്രവര്‍ത്തകരില്‍ നിന്നുണ്ടാവണം. പിന്തുണ ലഭിക്കുന്നില്ലായെങ്കില്‍ യമനില്‍ ഒരിക്കലും മാറ്റം സംഭവിക്കുകയില്ല. സാധാരണക്കാരായ യമനികള്‍ക്ക് ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയമുണ്ടാവുകയുമില്ല -തലസ്ഥാനമായ സന്‍ആയില്‍ അല്‍ജസീറയുമായുള്ള അഭിമുഖത്തില്‍ യമന്‍ സഹായ ഏജന്‍സി ഡയറക്ടര്‍ താമുന സാബാദ്‌സി പറഞ്ഞു.

യമന്‍, അഫ്ഗാനിസ്താന്‍, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, ബുര്‍കിന ഫാസോ, ദക്ഷിണ സുഡാന്‍, നൈജീരിയ, വെനിസ്വേല, മൊസംബിക്ക് തുടങ്ങിയ രാഷ്ട്രങ്ങളാണ് ഐ.ആര്‍.സിയുടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Related Articles