Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് നെതന്യാഹു

തെല്‍അവീവ്: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തല്‍ ഹമാസ് ലംഘിക്കുകയാണെങ്കില്‍ തങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.

ചൊവ്വാഴ്ച പടിഞ്ഞാറന്‍ ജറൂസലേമില്‍ വെച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. പ്രാരംഭ വെടിനിര്‍ത്തല്‍ കരാര്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കായി ഇസ്രായേലിലെത്തിയതായിരുന്നു ബ്ലിങ്കന്‍.

സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ ശക്തമായി പിന്തുണച്ചതിന് യു.എസിനോട് നെതന്യാഹു നന്ദി അറിയിച്ചു. നമ്മുടെ ആത്മരക്ഷയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് ഇത് അര്‍ത്ഥം നല്‍കും. നിലവിലെ സമാധാനം ലംഘിച്ച് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചാല്‍ ഞങ്ങളുടെ പ്രതികരണം വളരെ ശക്തമായിരിക്കും- നെതന്യാഹു പറഞ്ഞു.

ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിന് അന്താരാഷ്ട്ര സഹായം ഉറപ്പ് നല്‍കാന്‍ യു.എസ് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ അത് ഹമാസിന് ഗുണം ചെയ്യുന്നതായിരിക്കില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. 11 ദിവസത്തെ രൂക്ഷമായ ആക്രമണത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.

 

Related Articles