Current Date

Search
Close this search box.
Search
Close this search box.

യു.എസിലെ കോവിഡ് പ്രതിരോധം: കര്‍മനിരതരായി അറബ് അമേരിക്കന്‍സ്

വാഷിങ്ടണ്‍: കൊറോണ വൈറസ് അമേരിക്കയെ രൂക്ഷമായി പ്രതിസന്ധിയിലാക്കി മുന്നേറുമ്പോള്‍ സേവന സന്നദ്ധരായി രംഗത്തിറങ്ങിയിരിക്കുകയാണ് അറബ് വംശജരായ അമേരിക്കന്‍ പൗരന്മാര്‍. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എല്ലായിപ്പോഴും കടുത്ത വംശീയ അധിക്ഷേപവും അവഗണനയും നേരിടുന്ന ഇക്കൂട്ടരാണ് ഇപ്പോള്‍ കര്‍മനിരതരായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം രംഗത്തുള്ളത്. മിഷിഗന്‍ ആസ്ഥാനമായുള്ള വിവിധ സംഘടനകളിലെ ആക്റ്റിവിസ്റ്റുകളാണ് കോവിഡ് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അറിയിക്കാനും ആരോഗ്യ രംഗത്ത് സേവനങ്ങള്‍ ചെയ്യാനും രംഗത്തിറങ്ങിയത്. അറബ് അമേരിക്കയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഡര്‍ബനില്‍ അറബ്-ഇംഗ്ലീഷ് ഭാഷയില്‍ തദ്ദേശീയര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണിവര്‍.

മേഖലയില്‍ കോവിഡ് ഭയാനകമായി വ്യാപിക്കുന്നതിനിടെ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മിഷിഗനില്‍ 2000ല്‍ അധികം പേര്‍ ഇതിനകം മരിച്ചു. ഇതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ വാട്‌സാപ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഇവര്‍ അറിയിക്കുകയാണ്. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് വിതരണം ചെയ്തും മറ്റു സഹായമായും ഇവര്‍ രംഗത്തുണ്ട്.

Related Articles