Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയിലേക്ക് ഇസ്രയേല്‍ പതാകയുമായി അതിക്രമിച്ചു കയറി കുടിയേറ്റക്കാര്‍

ജറൂസലേം: മസ്ജിദുല്‍ അഖ്‌സയില്‍ വീണ്ടും ഇസ്രായേല്‍ ജൂതരുടെ കുടിയേറ്റവും അതിക്രമവും. വ്യാഴാഴ്ച നൂറുകണക്കിന് പേരാണ് ഇസ്രായേല്‍ പതാകയുമായി അല്‍ അഖ്‌സയ പരിസരത്തേക്ക് ഇരച്ചുകയറുകയും പള്ളിയിലേക്ക് കല്ലേറ് നടത്തുകയും ചെയ്തത്.

പടിഞ്ഞാറ് ഭാഗത്തുള്ള മൊറോക്കന്‍ ഗേറ്റിലൂടെയാണ് കുടിയേറ്റക്കാര്‍ അഖ്‌സയിലേക്ക് പ്രവേശിച്ചത്. 1967ല്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ ഇസ്രായേല്‍ അധികൃതര്‍ ആണ് ഇവിടെ നിയന്ത്രിക്കുന്നത്. ഇസ്രായേലിന്റെ സ്മാരക ദിനം ആചരിക്കുന്ന അവസരത്തിലാണ് കുടിയേറ്റമെന്ന് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.

അകത്ത് പ്രവേശിച്ച കുടിയേറ്റക്കാര്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ഖത്താനിന്‍ ഗേറ്റില്‍ ഇസ്രായേല്‍ പതാക ഉയര്‍ത്തുകയും ചെയ്തു. പുലര്‍ച്ചെ അല്‍-അഖ്സ മസ്ജിദില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ധാരാളം മുസ്ലീം വിശ്വാസികളെ കുടിയേറ്റക്കാര്‍ തടഞ്ഞുവെന്നും അവരില്‍ ചിലരെ ഇസ്രായേല്‍ സുരക്ഷാ സേന മര്‍ദ്ദിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തൊട്ടടുത്തുള്ള വെസ്റ്റേണ്‍ വാള്‍ പ്ലാസയില്‍ ഇസ്രയേലിന്റെ സ്മാരക ദിന ഉദ്ഘാടന ചടങ്ങില്‍ ഇടപെടാതിരിക്കാന്‍ ചൊവ്വാഴ്ച രാത്രി പള്ളിയിലെ മ്യൂസിന്‍ സ്പീക്കറുകള്‍ പോലീസ് വിച്ഛേദിച്ചതായി ഹമാസും ഇസ്ലാമിക് ജിഹാദും ആരോപിച്ചു. എന്നാല്‍ ഇത് ‘വ്യാജ വാര്‍ത്ത’ എന്നാണ് ഇസ്രായേല്‍ പോലീസിന്റെ അവകാശവാദം.

Related Articles