Current Date

Search
Close this search box.
Search
Close this search box.

ഈ വര്‍ഷം ഇസ്രായേല്‍ ഭരണകൂടം കൊന്നൊടുക്കിയത് 52 ലധികം കുട്ടികളെ

ജിദ്ദ: ഇസ്രായേല്‍ അധിനിവേശ സേന 2022 ആരംഭം മുതല്‍ ഇത് വരേയായി 52 ലധികം പിഞ്ചുകുട്ടികളെ വധിച്ചതായി വഫ ന്യസ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ അഥോറിറ്റി വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്‍റെ പ്രത്യേക പ്രതിനിധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിഷ്ടൂരകൃത്യത്തിന് പുറമെ, ഫലസ്തീന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫലസ്തീനില്‍ താമസിക്കുന്ന ബദ് വി സമൂഹത്തേയും ഇസ്റായേല്‍ അധികൃതര്‍ ലക്ഷ്യംവെച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.

ഫലസ്തീനിലെ നാബുല്‍സിലുള്ള അല്‍ ലുബ്ബാന സ്കൂള്‍ ഇസ്രായേല്‍ അധികൃതരുടെ അക്രമത്തിനിരയായിട്ടുണ്ട്. കൂടാതെ, കുട്ടികളെ സ്കൂളിലേക്ക് എത്തുന്നതില്‍ നിന്ന് തടയുകയും സ്കൂളുകള്‍ തകര്‍ക്കുകയും കുട്ടികളെ അറസ്സ് ചെയ്യലുമെല്ലാം പതിവാണ്. വരാനിരിക്കുന്ന ഇസ്രായേല്‍ ഭരണകൂടവും അതിലെ അംഗങ്ങളും കൂടുതലായി വിദ്വേശം പ്രചരിപ്പിക്കുന്നവരും തീവ്രനിലപാടുള്ളവരാണെന്നും അല്‍ മാലികി പറഞ്ഞു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ നിര്‍ത്തണമെന്ന് അദ്ദേഹം ഐക്യ രാഷ്ട്ര പ്രതിനിധിയോട് ആവശ്യപ്പെട്ടു.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles