Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദ് ഹുസൈൻ ഈസ ഇനിയില്ല

90 കളിൽ ഈജിപ്തിലെ ഇഖ് വാന്റെ നേതൃതലത്തിലുണ്ടായിരുന്ന ശൈഖ് മുഹമ്മദ് ഹുസൈൻ ഈസ ഇന്ന് (ദുൽഖഅ്ദ 15/1442 ജൂൺ 25/2021 ) വെള്ളിയാഴ്ച രാവിലെ അന്തരിച്ചു. 1987 ഈജിപ്റ്റിൽ അലക്സാണ്ട്റിയ ലോക്കൽ ബോഡി പീപ്പിൾസ് അസംബ്ലി അംഗവും ദാറുദ്ദഅ് വ പ്രിന്റിങ് ആന്റ് പ്രബ്ലിഷിങ് ഹൗസിന്റെ ഉടമയുമായിരുന്നു. അലക്സാണ്ട്രിയ വുഡ് ട്രേഡിംഗ് കമ്പനിയുടെ മേധാവിയും ചേമ്പർ ഓഫ് കൊമോഴ്സ് അധ്യക്ഷനുമായിരുന്നു. സ്വന്തം ധനം ഇസ്ലാമിക പ്രബോധനത്തിന് മാറ്റി വെച്ച അദ്ദേഹം നിരവധി അറബ്, യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ആ ലക്ഷ്യാർഥം സന്ദർശിച്ചിട്ടുണ്ട്.

അലക്സാണ്ട്രിയ യൂണിവേഴ്സിറ്റിയിൽ നിന്നും LLB,ഇക്കണോമിക്സ് ഡിപ്ലോമ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്റെ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കർമ്മശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, കുടുംബം, തുടങ്ങിയ നിരവധി വിഷയങ്ങളിൽ 50 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെല്ലാം ഇഖ് വാന്റെ ഔദ്യോഗിക വെബ്സൈറ്റിലും അദ്ദേഹത്തിന്റെ സ്വകാര്യ സൈറ്റായ http://www.nfaes.com/ ലും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയും. 1981 ലും1995 ലും 2000 ലുമായി 3 വർഷത്തിലധികം സൈനിക കോടതി തടവിലാക്കിയിട്ടുണ്ട്.1937 ജൂൺ 3 ന് ജനിച്ച ശൈഖിന് ഈ ജൂണിൽ 84 വയസ്സ് പൂർത്തിയായിരുന്നു. 8 മക്കളും മരുമക്കളും പേരമക്കളുമെല്ലാം ദഅവാ മാർഗത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവരാണ്. മറ്റു പ്രസാധകർ നല്കുന്ന പുസ്തകങ്ങളുടെ റൊയാൽറ്റിയും സ്വന്തം സ്ഥാപനത്തിന്റെ ലാഭത്തിന്റെ വലിയൊരു ഭാഗവും ദഅ്വാ പ്രവർത്തനങ്ങൾക്കും റിലീഫിനുമാണ് വഖ്ഫാക്കിയിട്ടുള്ളത്.

Related Articles