Current Date

Search
Close this search box.
Search
Close this search box.

തറാവീഹിനായി പൊതുജനങ്ങള്‍ക്ക് ഹറമില്‍ പ്രവേശനമുണ്ടാകില്ല

മക്ക: സൗദിയില്‍ മസ്ജിദുല്‍ ഹറമില്‍ തറാവീഹ് നമസ്‌കാരം നടക്കുമെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു. ഹറം ജീവനക്കാരും ഉദ്യേഗസ്ഥരും മാത്രമാണ് നമസ്‌കാരത്തില്‍ പങ്കെടുക്കുക. റകഅത്തുകളുടെ എണ്ണം പകുതിയാക്കി കുറക്കും. ഖുനൂത്തിലെ പ്രാര്‍ഥന കോവിഡ് രോഗമുക്തിക്ക് വേണ്ടിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റമദാനില്‍ നടക്കാറുള്ള പൊതു നോമ്പുതുറയും ഇത്തവണ ഹറം മുറ്റത്തുണ്ടാകില്ല. പകരം നൂറുകണക്കിന് കമ്പനികള്‍ ഹറമിനായി സംഭാവനയും സ്‌പോണ്‍സുറും ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങള്‍ മക്കയിലേയും മദീനയിലേയും വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുക. ഇരു ഹറമുകളിലും ജീവനക്കാരേയും ഉദ്യേഗസ്ഥരേയും വെച്ച് ജുമുഅ നമസ്‌കാരവും നിലനിര്‍ത്തിയിട്ടുണ്ട്.

റമദാനിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ നേരത്തെ തന്നെ പള്ളികളില്‍ ജമാഅത്,തറാവീഹ് നമസ്‌കാരങ്ങള്‍ ഉണ്ടാകില്ലെന്നും സൗദി മതകാര്യ വകുപ്പ് അറിയിച്ചിരുന്നു. ജനങ്ങള്‍ വീട്ടില്‍ വെച്ച് നമസ്‌കരിക്കണമെന്നും സൗദി ഗ്രാന്റ് മുഫ്തിയും അറിയിച്ചിരുന്നു.

Related Articles