Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ നിന്നുള്ള ആദ്യ യാത്ര വിമാനം ഇസ്രായേലിലിറങ്ങി

തെല്‍അവീവ്: ചരിത്രത്തില്‍ ആദ്യമായി യു.എ.ഇയില്‍ നിന്നുമുള്ള ആദ്യ യാത്ര വിമാനം ഇസ്രായേല്‍ മണ്ണില്‍ ലാന്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് യു.എ.ഇയുടെ ഇത്തിഹാദ് എയര്‍വേസ് തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം ഏഴ് മണിക്കാണ് ബോയിങ് 787 വിമാനം ഇസ്രായേലിലിറങ്ങിയത്.

ഇസ്രായേല്‍ ട്രാവല്‍ ആന്റ് ടൂറിസം പ്രതിനിധി സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പിന്നീട് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മമന്‍ ഗ്രൂപ്പിന്റെ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സംഘം യു.എ.ഇയിലെത്തിയത്. പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് ഇത്തിഹാദ് പ്രസ്താവിച്ചത്.

ഇസ്രായേലിലേക്ക് യാത്രവിമാന സര്‍വീസ് നടത്തുന്ന ആദ്യ ഗള്‍ഫ് എയര്‍ലൈന്‍ കമ്പനിയാണ് ഇത്തിഹാദെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് ഇത്തിഹാദ് ട്വിറ്ററില്‍ കുറിച്ചത്.

Related Articles