Current Date

Search
Close this search box.
Search
Close this search box.

പണ്ഡിതനും നിയമജ്ഞനും മുഫ്തിയുമായ ഡോ. മാജിദ് അബു റഖിയ്യ നിര്യാതനായി

ലോക പ്രശസ്ത പണ്ഡിതനും നിയമജ്ഞനും മുഫ്തിയുമായ ഡോ. മാജിദ് അബു റഖിയ്യ ഇന്ന് 7/1/21 ന് വൈകുന്നേരം സ്വന്തം നാടായ ജോർദാനിൽ നിര്യാതനായി. മദീന, ജോർദാൻ, അജ്മാൻ ,ഉമ്മുൽ ഖുറാ , ഷാർജ ഇസ്ലാമിക സർവകലാശാലകളിൽ കർമ്മശാസ്ത്ര അധ്യാപകനായി ഏറെക്കാലം പ്രവർത്തിച്ചു.

ധാരാളം ബിരുദാനന്തര , ഡോക്ടറേറ്റ് പഠനങ്ങളുടെ മേൽനോട്ടം വഹിച്ചു. പത്തുവർഷത്തോളമായി ഷാർജ സർവകലാശാലയിലായിരുന്നു. കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾക്ക് പുറമേ സിവിൽ-ക്രിമിനൽ പീനൽ കോഡ് ,പ്രവാചക ചരിത്രം, ഇസ്ലാമിക് ഫിനാൻസ് , കുടുംബ ജീവിതം , ക്ലോണിങ് എന്നിങ്ങനെ രണ്ടു ഡസനിലേറെ ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. അത്ര തന്നെ ഗവേഷണ പ്രാധാന്യമുള്ള പഠനങ്ങളും അബൂറഖിയ്യയുടേതായുണ്ട്.

പ്രസാധകർ കൊടുക്കുന്ന റൊയാലിറ്റി അർഹരായ വിദ്യാർഥികൾക്ക് അവരുടെ വീടുകളിലെത്തിച്ച് കൊടുക്കലായിരുന്നു ശൈലിയെന്ന് സഹപ്രവർത്തകനായ ഡോ.അബ്ദുസ്സമീഅ് അനീസ് അനുസ്മരിക്കുന്നു. ജോർദാൻ സർവകലാശാലയിലെ ആദ്യ ശരീഅത്ത് കോളേജ് ആദ്യ ബാച്ചിലെ ഉൽപന്നമായിരുന്നു ശൈഖ് അബൂ റഖിയ്യ: . 1-11-1946 ന് ജോർദാനിലെ മആനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പരേതന് വിദ്യാസമ്പന്നരായ അഞ്ചുമക്കളാണുള്ളത്. റിട്ടയർമെന്റിന് ശേഷം ഷാർജ യൂണിവേഴ്സിറ്റി ശരീഅ റിസർച്ച് വിഭാഗം തലവനും ഗവേഷണ മാഗസിന്റെ എഡിറ്ററുമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ആഗോള കർമ്മശാസ്ത്ര സെമിനാറുകൾ, ഫിഖ്ഹ് കൗൺസിലുകൾ എന്നിവയിൽ സ്ഥിരം ക്ഷണിതാവായിരുന്നു അദ്ദേഹം .

അദ്ദേഹത്തിന്റെ കുടുംബത്തിനും സന്തതികൾക്കും ഏറ്റവും നല്ല പ്രതിഫലവും മികച്ച ആശ്വാസവും നാഥൻ നൽകട്ടെ.

Related Articles