Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പില്‍ നിന്ന് ലിബിയ പിന്മാറരുതെന്ന് രാഷ്ട്രങ്ങള്‍

ട്രിപളി: ഡിസംബര്‍ 24ന് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ ലിബിയ ഉറച്ചുനില്‍ക്കണമെന്ന് ലോക രാഷ്ട്രങ്ങള്‍. വിദേശ പോരാളികള്‍ രാജ്യം വിടണമെന്നും, ചരിത്രത്തില്‍ പുതിയ അധ്യായം സൃഷ്ടിക്കുന്നതിന് അനുവദിക്കണമെന്നും രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. നിശ്ചയിച്ച ഡിസംബര്‍ 24ലെ തെരഞ്ഞെടുപ്പ് നടത്തുന്നതിനും, വിദേശ സൈന്യത്തെ പുറത്താക്കുന്നതിനുമായി ആസൂത്രണം ചെയ്ത അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വെള്ളിയാഴ്ച ഫ്രാന്‍സ്, ലിബിയ, ജര്‍മനി, ഇറ്റലി, ഈജിപ്ത്, യു.എസ് രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു.

2021 ഡിസംബര്‍ 24ലെ നിയമസഭാ, പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രവും, നീതിപൂര്‍വവും, വൈവിധ്യങ്ങല്‍ ഉള്‍കൊള്ളുന്നതും, വിശ്വാസയോഗ്യവുമായി സംഘടിപ്പിക്കുന്നതിന് ലിബിയയിലെ എല്ലാ വിഭാഗങ്ങളും അണിനിരക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ ഊന്നിപ്പറയുന്നു -കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles