Current Date

Search
Close this search box.
Search
Close this search box.

വനിത സ്ഥാനാര്‍ത്ഥിത്വം: പ്രതികരണവുമായി മുനവ്വറലി തങ്ങള്‍

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ വനിത സ്ഥാനാര്‍ത്ഥി ഉണ്ടാവുമോ എന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ലീഗിന് വനിത സ്ഥാനാര്‍ത്ഥിയുണ്ടാകണമെന്നാണ് പൊതുവായ വികാരമെന്നും ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിജയസാധ്യത കൂടി പരിഗണിച്ചാകും വനിത സ്ഥാനാര്‍ത്ഥി വിഷയത്തില്‍ തീരുമാനമെടുക്കുക, യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ഉണ്ടാകുമെന്നുമാണ് ബുധനാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ട്. പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകും. യൂത്ത് ലീഗിന്റെ ആവശ്യങ്ങളെല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം പോസിറ്റീവായ ചര്‍ച്ചയാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles