Current Date

Search
Close this search box.
Search
Close this search box.

ലക്ഷദ്വീപിലെ മരുന്ന് ക്ഷാമത്തിന് ആശ്വാസവുമായി വിസ്ഡം സ്‌നേഹസ്പര്‍ശം

കോഴിക്കോട്: കോവിഡ് വ്യാപനം മൂലം മരുന്ന് ക്ഷാമം രൂക്ഷമായ ദ്വീപ് മേഖലയിലേക്ക് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ സ്‌നേഹസ്പര്‍ശം. അമിനി, കടമത്ത് ദ്വീപുകളിലേക്കാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ കയറ്റിയയച്ചത്.

ബേപ്പൂരില്‍ നിന്ന് ഷിപ്പ് കാര്‍ഗോ വഴിയാണ് മരുന്നുകള്‍ അയച്ചത്. കോവിഡ് വ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇവിടങ്ങളില്‍ അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവക്ക് വലിയ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രണ്ട് ദ്വീപുകളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കവരത്തിയിലെ റിലീഫ് ഫോറം വഴി ജീവന്‍രക്ഷാമരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഗ്ലൗസ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ അയച്ചത്.

കോവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട ചികിത്സാ സംബന്ധമായ കാര്യങ്ങള്‍, ചികിത്സാരീതികള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം, ഭക്ഷണ കിറ്റ് വിതരണം, സാമ്പത്തിക സഹായം, ചികിത്സാ സഹായം,ക്വാറന്റയ്‌നില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുള്ള കോവിഡ് ചികിത്സാപദ്ധതി എന്നിവയാണ് പ്രധാനമായും സംഘടനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കെയറിന്റെ ഭാഗമായി നടന്നു വരുന്നത്.

ബേപ്പൂര്‍ തുറമുഖത്ത് വെച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് ലക്ഷദ്വീപ് പോര്‍ട്ട് അസി. ഡയറക്ടര്‍ സീതിക്കോയക്ക് മരുന്നുകളുടെ കിറ്റ് കൈമാറി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുരേഷ് കുമാര്‍, പോര്‍ട്ട് വെല്‍ഫയര്‍ അസിസ്റ്റന്റ് മുഹമ്മദ് യൂക്കിന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, ജില്ലാ ഭാരവാഹികളായ അഷ്‌റഫ് ബി.വി, ഷാജി കല്ലായ്, മണ്ഡലം സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ഓഫീസ് സെക്രട്ടറി പി. മെഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles