Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ യുവാക്കള്‍ക്കിടയില്‍ വംശീയത വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

തെല്‍അവീവ്: ഇസ്രായേലി യുവജനങ്ങള്‍ക്കിടയില്‍ വംശീയതയും വിദ്വേഷവും വ്യാപിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ജറൂസലേമിലെ ഹീബ്രു സര്‍വകലാശാല നടത്തിയ സമഗ്ര പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇസ്രായേലിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷം യുവാക്കളിലും വംശീയതയുടെ വാര്‍പ്പുമാതൃകളിലുള്ള വിശ്വാസമാണ് കണ്ടെത്തിയത്. ഇസ്രായേലിലെ വിദ്വേഷത്തിന്റെ ഭൂപടം എന്നു പേരിട്ട് സര്‍വകലാശാലയിലെ ചോര്‍ഡ് സെന്ററാണ് പഠനം നടത്തിയത്.

16നും 18നും ഇടയില്‍ പ്രായമുള്ള 1100 യുവതീ-യുവാക്കള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാര്‍, മതേതരവാദികള്‍, ജൂത ഓര്‍ത്തഡോക്‌സ് വിഭാഗം, തീവ്ര ഇസ്രായേലികള്‍ എന്നിവരെല്ലാം സര്‍വേയില്‍ പങ്കെടുത്തു. 2020 മെയ്-ജൂലായ് കാലഘട്ടത്തിലാണ് പഠനം നടത്തിയത്. 66 ശതമാനവും തീവ്ര ഓര്‍ത്തഡോക്‌സ് വിഭാഗമായിരുന്നു. 42 ശതമാനം ഇസ്രായേലി മതവിശ്വാസികള്‍, 24 ശതമാനം അറബികള്‍ക്കെതിരെ വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരുമാണ്.

യുവ ഇസ്രായേലികള്‍ കടുത്ത നിഷേധാത്മകവികാരങ്ങളും മുന്‍ധാരണകളും പ്രകടിപ്പിച്ചതായും സമൂഹത്തിലെ മറ്റ് ഗ്രൂപ്പുകളെ അറിയാനും പഠിക്കാനും ആഗ്രഹമില്ലെന്നുമാണ് പഠനത്തിന്റെ അവസാന നിഗമനത്തില്‍ പറയുന്നത്.

Related Articles