Current Date

Search
Close this search box.
Search
Close this search box.

തോമസിനെ ഇസ്രായേല്‍ അംബാസിഡറായി നാമനിര്‍ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: വാള്‍സ്ട്രീറ്റ് ബാങ്കറും മുന്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനുമായ തോമസ് ആര്‍ നൈഡ്‌സനെ രാജ്യത്തിന്റെ ഇസ്രായേലിലെ അംബാസിഡറായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എസിലെ നാലാമത്തെ വലിയ നിക്ഷേപ ബാങ്കിങ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വൈസ് ചെയര്‍മാനും, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് 2011 മുതല്‍ 2013 വരെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു തോമസ് ആര്‍ നൈഡ്‌സ്.

ജോ ബൈഡന്‍ നോമിനിയെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യുന്നതിന് മാസങ്ങളെടുത്തിരുന്നു. ഇത് ഇസ്രായേല്‍-ഫലസ്തീന്‍ രാഷ്ട്രങ്ങളുടെ കാര്യത്തില്‍ യു.എസ് നയം എന്താകുമെന്നതിനെ സംബന്ധിച്ച് നിരീക്ഷകരില്‍ ചോദ്യം ഉയര്‍ത്തിയിരുന്നു.

ബിന്യമന്‍ നെതന്യാഹുവിന്റെ യു.എസിലെ വര്‍ഷങ്ങളായുള്ള പക്ഷാപാതപരമായ കുതന്ത്രങ്ങള്‍ക്ക് ശേഷം നാഫ്തലി ബെനറ്റ് സര്‍ക്കാറുമായി പുതിയ തുടക്കത്തിന് യു.എസ് നാന്ദി കുറിക്കവെയാണ് ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

Related Articles