Current Date

Search
Close this search box.
Search
Close this search box.

കശ്മീരികള്‍ക്ക് ‘സ്വാതന്ത്ര്യത്തിനുള്ള അവകാശം’ നല്‍കും: പാകിസ്താന്‍

ഇസ്‌ലാമാബാദ്: കശ്മീരികള്‍ പാകിസ്താന് ഒപ്പം നില്‍ക്കാന്‍ വോട്ട് ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച കശ്മീരിലെ ഹിത പരിശോധനയിലൂടെ പാകിസ്താനൊപ്പം നില്‍ക്കാന്‍ കശ്മീരികള്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കാന്‍ തയാറാണെന്നാണ് ഇംറാന്‍ ഖാന്‍ പറഞ്ഞത്.

പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കോട്‌ലി നഗരത്തില്‍ വെള്ളിയാഴ്ച നടന്ന കശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സ്വയം നിര്‍ണ്ണയാധികാരം നല്‍കും. നിങ്ങളുടെ ഭാവി നിങ്ങളാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര പാകിസ്താനൊപ്പം ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാഗമായുള്ള ജമ്മു കശ്മീര്‍ ഇപ്പോള്‍ കേന്ദ്ര ഭരണത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പാകിസ്താന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യയും രംഗത്തുവരാറുണ്ട്. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിര്‍ണ്ണായക അതിര്‍ത്തി സംഘര്‍ഷം നേരിടുന്ന പ്രദേശമാണ് ജമ്മു കശ്മീര്‍. 1948ല്‍ യു.എന്‍ സുരക്ഷ സമിതി മുന്നോട്ടുവെച്ച പ്രമേയമനുസരിച്ച് മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്നാണാവശ്യപ്പെട്ടിരുന്നത്.

???? പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ… https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles